
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
ദുബൈ: ഇനിയും കുറച്ച് ദിവസം കടുത്ത ചൂട് അനുഭവിക്കേണ്ടിവരും. യുഎഇ വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിലേക്ക് പ്രവേശിക്കുകയാണെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മാസം അവസാനത്തില്‍ കടുത്ത ചൂടും ഈര്‍പ്പവും പ്രതീക്ഷിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. ആഗസ്ത് അവസാനത്തോടെ സുഹൈല്‍ നക്ഷത്രം ഉദിക്കും. ഈ ഘട്ടത്തില്‍ താമസക്കാര്‍ക്ക് കടുത്ത ചൂടും ഉയര്‍ന്ന ഈര്‍പ്പവും അനുഭവിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറയുന്നു.
ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. കൊടുങ്കാറ്റ് മേഘങ്ങള്‍ കൂടുന്നതിനാല്‍ യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാര്‍ ജാഗ്രത പാലിക്കണം. പരമ്പരാഗതമായി അറബികള്‍ക്കിടയില്‍ ‘സുഹൈലിന്റെ അസുഖങ്ങള്‍’ എന്നറിയപ്പെടുന്ന കാലയളവുണ്ട്. ഇത് ആഗസ്ത് അവസാനം മുതല്‍ സെപ്റ്റംബര്‍ 23 ന് ശരത്കാലം വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്ന് പകലും രാത്രിയും തുല്യമാകും. സെപ്റ്റംബര്‍ 24 മുതല്‍, താപനില കുറയുമെന്നും വേനല്‍ക്കാല ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസം ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.