ഇമാറാത്തിന്റെ നീലാകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാളെ റഷ്യയിലേക്ക് പുറപ്പെടും. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഒമാനും റഷ്യയും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സന്ദര്‍ശന ഭാഗമായി നടക്കും. നിലവിലെ നിരവധി പ്രാദേശിക,അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇരു നേതാക്കളും കാഴ്ചപ്പാടുകള്‍ പങ്കുവെക്കും.


