
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് അബുദാബിയില്‍ അടച്ചുപൂട്ടി. അബുദാബി അല്‍ ഖാലിദിയയിലുള്ള സേവ് വേ സൂപ്പര്‍മാര്‍ക്കറ്റാണ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വിഭാഗം പരിശോധനയെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. എമിറേറ്റിലെ 2008 ലെ ഭക്ഷ്യ നിയമം നമ്പര്‍ (2) ലംഘിച്ചതിനാണ് നടപടി. ഈ സൂപ്പര്‍മാര്‍ക്കറ്റ് ‘പൊതുജനാരോഗ്യത്തിന് അപകടമാണ്’ എന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം, ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട നിരവധി ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം അതോറിറ്റി ഒരു കഫേ അടച്ചുപൂട്ടി. ‘ഹെല്‍ത്തി ഡ്രീം ഫുഡ് കഫേ’ എന്ന സ്ഥാപനത്തിനെതിരെയായിരുന്നു നടപടി.