
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടും സുരേഷ് ഗോപിയുടെ കുടുംബം തൃശൂരിലേക്ക് വോട്ട് മാറ്റിയതും സജീവ വിഷയമായി മാറി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്കി. കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനാണ് പരാതി നല്‍കിയത്. ഇക്കാര്യം എ.സി.പി സലീഷ് ശങ്കറാണ് അന്വേഷിക്കും. പരാതിയില്‍ അന്വേഷണം നടത്തുമെന്നും വിഷയത്തില്‍ നിയമോപദേശം തേടുമെന്നും സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. കേസെടുക്കാനാകുമോ, തുടര്‍ നടപടികള്‍ എന്തെല്ലാമായിരിക്കു എന്നതായിരിക്കും നിയമോപദേശം തേടുന്നത്. തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എം.പി ടി.എന്‍. പ്രതാപന്, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ നേരിട്ടെത്തിയാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. തൃശ്ശൂര്‍ ലോക്സഭ മണ്ഡലത്തിലെ വ്യാജ വോട്ടും ക്രമക്കേടുമെല്ലാം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നു. മണ്ഡലങ്ങളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ തൃശ്ശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിലെ 115ാം നമ്പര്‍ ബൂത്തില്‍ സുരേഷ് ഗോപി വോട്ട് ചേര്‍ത്തിരുന്നു. പുതിയതായി വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിരതാമസക്കാരെന്ന രേഖയും സത്യപ്രസ്താവനയും നല്‍കണം. തിരുവനന്തപുരം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരായ സുരേഷ് ഗോപി തൃശൂരില്‍ നല്കിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്നാണ് പരാതിയില്‍ പറയുന്നത്. കേന്ദ്ര മന്ത്രിയായ ശേഷവും തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനില്‍ സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ തുടരുന്നുണ്ട്. സുരേഷ് ഗോപിയും സഹോദന് സുഭാഷ് ഗോപിയും അടക്കം 11 പേരുടെ വോട്ടുകള്‍ ഒറ്റ വിലാസത്തിലാണ് ചേര്‍ത്തിരിക്കുന്നത്. വാടക വീട്ടിലാണ് സുരേഷ് ഗോപി താമസിച്ചിരുന്നത്. ഇവര്‍ക്കെല്ലാം സ്ഥിരതാമസമുള്ള സ്ഥലത്തും വോട്ടര്‍പട്ടികയില്‍ പേരുകളുണ്ട്. സഹോദരന് സുഭാഷ്ഗോപിക്ക് കൊല്ലത്തും തൃശൂരിലും വോട്ടുകളുണ്ടെന്ന് വ്യക്തമായി. ഇത്തവണ തൃശൂരാണ് വോട്ട് ചെയ്തത്. അതേസമയം കള്ളവോട്ടിലൂടെ എം.പി സ്ഥാനത്തെത്തിയ സുരേഷ്ഗോപി രാജിവെക്കണമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.