
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദമ്മാമിലെയും ജുബൈലിലെയും കോണ്‍ഫറന്‍സുകള്‍ക്ക് ശേഷം റിയാദില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സോടെ ചന്ദ്രിക ടാല്‍റോപ് സഊദി അറേബ്യ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സീരീസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പ്രവാസി മലയാളികളെ ടാല്‍റോപിന്റെ ‘സിലിക്കണ്‍ വാലി മോഡല്‍ കേരളം’ മിഷന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ റിയാദിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ നിരവധി മലയാളി സംരംഭകരും സാങ്കേതിക മേഖലയിലെ വിദഗ്ധരും വന്‍കിട ടെക് സംരംഭകരും വിവിധ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുകളും പങ്കെടുത്തു. ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ടാല്‍റോപ്.
ആദ്യഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്കാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ജിസിസി രാജ്യങ്ങളെ സിലിക്കണ്‍ വാലി മോഡല്‍ കേരളമെന്ന മിഷന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് റിയാദ് ഉള്‍പ്പടെ ജിസിസിയിലെ പ്രധാന സിറ്റികളെല്ലാം കേന്ദ്രീകരിച്ച് ടാല്‍റോപ് ചന്ദ്രികയുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നത്. ദുബൈയില്‍ ടാല്‍റോപിന്റെ ഇന്റര്‍നാഷണല്‍ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നു.ജിസിസി രാജ്യങ്ങളില്‍ നിന്ന് 100 അറബ് സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് എത്തിക്കാനും അതുവഴി പരമാവധി തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ജിസിസിയില്‍ യുഎഇക്ക് പിന്നാലെയാണ് സഊദി അറേബ്യയിലും കെസിസിയുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സഊദി അറേബ്യയിലെ ദമ്മാമിലെ നൊവോട്ടല്‍ ബിസിനസ് പാര്‍ക്കിലും ജുബൈലിലെ അല്‍ ഫാനാത്തീര് ഏരിയയിലെ കറന് ഹോട്ടലിലും സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു.
റിയാദില്‍ നടന്ന കോണ്‍ഫറന്‍സില്‍ ടാല്‍റോപിന്റെ സിലിക്കണ്‍ വാലി മോഡല്‍ കേരളവും അതിന്റെ പൂര്‍ത്തീകരണത്തിനായി ടാല്‍റോപ് ആസൂത്രണം ചെയ്തുവരുന്ന വിവിധ പ്രൊജക്ടുകളും നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ചര്‍ച്ചയായി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ,കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍,ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്ക ല്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അനസ് അബ്ദുല്‍ ഗഫൂര്‍,ചന്ദ്രിക റസിഡന്റ് മാനേജര്‍ പിഎം മുനീബ് ഹസന്, ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന് പ്രസംഗിച്ചു. സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സീരീസിന്റെ രണ്ടാംഘട്ടത്തില്‍ സഊദി അറേബ്യ