
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും താമസക്കാര്‍ക്ക് തുല്യമായ നികുതി ഇളവ് ഓപ്ഷനുകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രവാസികളും കമ്മ്യൂണിറ്റി അസോസിയേഷനുകളും ഇന്ത്യന്‍ ധനകാര്യ മന്ത്രിക്ക് കത്തുകള്‍ അയക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീജിത്ത് കുനിയില്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം നിരവധി അസോസിയേഷനുകളും വ്യക്തികളും കേന്ദ്രമന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമയപരിധി കണക്കിലെടുത്ത് ചുരുങ്ങിയ വാക്കുകളില്‍ കത്തെഴുതി അയക്കാനാണ് നിര്‍ദേശം.
വ്യക്തികളും പ്രവാസി സംഘടനകളും അവരുടെ ലെറ്റര്‍ഹെഡില്‍ ‘Request for Partiy in Tax Tretament of NRIs and OCIs under New Capital Gains Taxation Rules for Real Estate Proptery,’ ഈ വാചകങ്ങള്‍ ചേര്‍ത്ത് കത്ത് തയ്യാറാക്കാനും ഒപ്പിട്ട കത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് appoitnment.fm@ gov.in,fmo@nic.in, rsecy@nic.in എന്നീ വിലാസങ്ങളിലേക്ക് ഇമെയില്‍ ചെയ്യാനുമാണ് അഭ്യര്‍ത്ഥന. കേരള ഹൈക്കോടതിക്ക് മുമ്പാകെയുള്ള റിട്ട് ഹര്‍ജിയില്‍ സത്യവാങ്മൂലമായി ഉള്‍പ്പെടുത്തുന്നതിന് info@pr½sitax.com എന്ന വിലാസത്തിലേക്കും അയയ്ക്കാന്‍ ശ്രീജിത്ത് കുനിയില്‍ അഭ്യര്‍ത്ഥിച്ചു.