
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
പറക്കുന്ന ടാക്സികള്‍ക്കായി ദുബൈ തയ്യാറെടുക്കുന്നു. ദുബൈ ആര്‍ടിഎ യുമായി സഹകരിച്ച്, ജോബി ഏവിയേഷന്‍ വികസിപ്പിച്ചെടുത്ത പറക്കും ടാക്സിയുടെ ഒരു പ്രോട്ടോടൈപ്പ് ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ പുറത്തിറക്കി. മ്യൂസിയത്തിന്റെ ടുമാറോ, ടുഡേ ഫഌറില് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മോഡലുകള്‍ ദുബൈയുടെ സ്മാര്‍ട്ട്, സുസ്ഥിര ഗതാഗതത്തിനായുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. 2030 ഓടെ 25% സെല്ഫ്െ്രെഡവിംഗ് യാത്രകള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ദുബൈയുടെ ശ്രമങ്ങളുടെ പ്രധാന നാഴികക്കല്ലാണ് ഏരിയല്‍ ടാക്സി സംരംഭം. ജോബി എസ്4 ഏരിയല്‍ ടാക്സി അത്യാധുനിക സാങ്കേതിക വിദ്യയില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും.
കാര്‍ബണ്‍ രഹിത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദവുമായ വാഹനമാണിത്. കൂടാതെ അസാധാരണമായ സുരക്ഷ, സുഖസൗകര്യങ്ങള്‍, വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നു. ലംബമായ ടേക്ക്ഓഫ്, ലാന്‍ഡിംഗ് രൂപകല്‍പ്പനയിലുള്ള ടാക്സിയില്‍ നാലു ബാറ്ററി പായ്ക്കുകള്‍ക്ക് പുറമെ നാലു യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാന്‍ ശേഷിയുണ്ടാവും. പരമ്പരാഗത ഹെലികോപ്റ്ററുകള്‍ക്ക് പകരം ശബ്ദരഹിതമായി പറക്കുന്ന ഇവക്ക് 161 കിലോമീറ്റര്‍ ദൂരത്തിലെത്താനാവും, പരമാവധി 322 കിലോമീറ്റര്‍ വേഗതയുമുണ്ടാവും. ആദ്യഘട്ടത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഡൗണ്ടൗണ് ദുബൈ, ദുബൈ മറീന, പാം ജുമൈറ എന്നീ റൂട്ടുകളായിരിക്കും സര്‍വീസ്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രക്ക് കാറില്‍ 45 മിനിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. വിവിധ പൊതുഗതാഗത സംവിധാനങ്ങളുമായും ഇസ്കൂട്ടറുകള്‍, സൈക്കിളുകള്‍ തുടങ്ങിയ വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകളുമായും സംയോജനം മെച്ചപ്പെടുത്താനും ഈ സേവനം സഹായിക്കും. മള്‍ട്ടിമോഡല്‍ ഗതാഗതം സുഗമമാക്കുന്നതിലൂടെയും നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും തടസ്സമില്ലാത്ത യാത്രാനുഭവങ്ങള്‍ നല്‍കുന്നതിലൂടെയും, ദുബൈയിലെ നഗര മൊബിലിറ്റിയെ പുനര്‍നിര്‍വചിക്കുക എന്നതാണ് ഏരിയല്‍ ടാക്സി സര്‍വീസിന്റെ ലക്ഷ്യം.