
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്കത്ത്് ടെന്നീസ്ബോള് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് (എംടിസിഎല്) ടൂര്‍ണമെന്റ് സീസണ് ഒന്ന് ഫെബ്രുവരി 21,22 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ,പാകിസ്താന്,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര ടെന്നീസ് ബോള്‍ ക്രിക്കറ്റ് താരങ്ങള്‍ അതിഥി താരങ്ങളായെത്തും. ഒമാനില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്കുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിനുണ്ട്. ജേതാക്കള്‍ക്ക് 2000 ഒമാനി റിയാലാണ് നല്‍കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 1000 റിയാലും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 250 റിയാല്‍ വീതവും സമ്മാനത്തുക ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത മികവിന് കളിക്കാര്‍ക്കും ക്യാഷ് പ്രൈസുണ്ട്. ഒമാനിലെ 24 മുന്‍നിര ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. ഓരോ ടീമിനും രണ്ടു വിദേശ താരങ്ങളെ അതിഥി താരങ്ങളായി കളിപ്പിക്കാം. ഐപിഎല്‍ മാതൃകയില്‍ കളിക്കാര്‍ക്കായുള്ള താര ലേലം ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ക്രിക്കറ്റ് താരലേല രംഗത്തെ പ്രഗത്ഭരായ മൂന്നുപേരുടെ സാനിധ്യത്തില്‍ മസ്കത്തില് നടന്നിരുന്നു. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ നിന്നും ആവേശകരമായ ലേലത്തിലൂടെ മുന്‍നിര താരങ്ങളെ ഇതിലൂടെ പല ടീമുകളും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ പാകിസ്താന് ടെന്നീസ് ബോള്‍ ക്രിക്കറ്റ് താരം തൈമൂര്‍ മിര്‍സയും കളിക്കാന്‍ ഇറങ്ങുന്നുണ്ട്.