
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമവും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍,ഇ.അഹമ്മദ് പ്രാര്‍ത്ഥനാ സദസും സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മൊയ്ദു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് താഹിര്‍ അലിയുടെ അധ്യക്ഷനായി. ഹ്രസ്വ സന്ദര്‍ശനത്തിന് ദുബൈയില്‍ എത്തിയ തളിപ്പറമ്പ നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയും കെഎംസിസി മണ്ഡലം കോര്‍ഡിനേറ്ററുമായ കൊടിപ്പൊയില്‍ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഒ. മൊയ്ദുവിനും മുസ്തഫക്കും മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രമുഖ വ്യവസായിയും ആജല്‍ ഗ്രൂപ്പ് എംഡി യുമായ ഒകെ സിറാജ് കൈമാറി.
കെഎംസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഗ്ദാദ് മുഴിക്കര,ജില്ലാ വൈസ് പ്രസിഡന്റ് എന്യു ഉമ്മര്‍കുട്ടി പ്രസംഗിച്ചു. ദുബൈ അബുഹൈല്‍ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മണ്ഡലം ഭാരവാഹികളായ അഹ്്മദ് കമ്പില്‍,മൊയ്തീന്‍കുട്ടി,റഫീഖ് പറമ്പില്‍, ഹൈദര്‍ പൂമംഗലം,ഷാജഹാന്,ഷമീര്‍ കടമ്പേരി,ബദരി പാറാല്‍ നേതൃത്വം നല്കി. ആക്ടിങ് ജനറല്‍ സെക്രട്ടറി അല്‍ത്താഫ് സ്വാഗതവും യൂനസ് സികെപി നന്ദിയും പറഞ്ഞു.