
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
അബുദാബി: ഗള്ഫ് ചന്ദ്രിക ഒന്നാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന് ഇസ്ലാമിക് സെന്ററില് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ദ കേരള വൈബി’ന്റെ ഉദ്ഘാടന മഹാസമ്മേളനത്തില് പ്രമുഖ നേതാക്കള് സംബന്ധിക്കും. ഒക്ടോബര് 3,4,5 തിയ്യതികളില് നടക്കുന്ന പരിപാടിയില് 3ന് രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനത്തില് മുസ്്ലിംലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, മുസ്്ലിംലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.എം.എ സലാം, ഡോ.എം.കെ മുനീര് തുടങ്ങിയവര് പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള് സജീവമായി നടന്നുവരികയാണ്. യുഎഇയിലെ വിവിധ കെഎംസിസി ഘടകങ്ങളുടെ നേതൃത്വത്തില് എമിറേറ്റുകളില് കേരള വൈബിന്റെ പ്രചാരണ പരിപാടികള് ഊര്തിമായി നടന്നുവരികയാണ്. അംഗങ്ങള്ക്കുള്ള കൂപ്പണ് വിതരണം പൂര്ത്തിയായി വരുന്നു. നറുക്കെടുപ്പില് വിജയിക്കുന്നവര് മെഗാ സമ്മാനങ്ങള് ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി ഐഐസി ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടക്കുന്ന പരിപാടികളില് മീഡിയാ കോണ്ഫാബ്, എജ്യൂ എക്സ്പോ, സബ്ജക്ട് ടോക്, ബിസിനസ്സ് കോണ്ക്ലേവ്, മീറ്റ് ദ ലേഡീസ് ലെജന്റ്സ്, ട്രേഡ് ഫെസ്റ്റ്, കലാ ഗാലാ, ഫുട് സ്ട്രീറ്റ് എന്നിവ കേരള വൈബിന്റെ ഭാഗമായി നടക്കും. മാധ്യമ സെഷനില് കേരളത്തില് നിന്നും പ്രമുഖ മാധ്യമ പ്രവര്ത്തകര് സംബന്ധിക്കും.