
അബ്ദുറഹീം കേസ്: കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്
അബുദാബി: ‘ഗള്‍ഫ് ചന്ദ്രിക’ മൂന്ന് ദിനങ്ങളിലായി ഒരുക്കുന്ന മഹാ പ്രവാസി സംഗമ പരിപാടിയായ ‘ദി കേരള വൈബ് ‘ ന്റെ വേദി അബുദാബി കണ്ട്രി ക്ലബ്ബിലേക്ക് മാറ്റിയതായി സ്വാഗത സംഘo ചെയര്മാന് ഡോ. പുത്തൂര്‍ റഹ്മാന്, കണ്‍വീനര്‍ ഷുക്കൂറലി കല്ലുങ്ങല്‍ എന്നിവര്‍ അറിയിച്ചു. ആയിരക്കണക്കിന് പാര്‍ക്കിങ്ങും കൂടുതല്‍ ആളുകളെ ഉള്കൊള്ളുവാന് കഴിയുന്ന വിശാലമായ സൗകര്യവും പരിഗണിച്ചാണ് ‘കണ്ട്രി ക്ലബ്ബി’ലേക്ക് പരിപാടി മാറ്റിയത്. അബുദാബി സിറ്റിയില്‍ തന്നെയുള്ള പുതിയ വേദി ഏവര്‍ക്കും വേഗത്തില്‍ എത്തിപ്പെടുവാന്‍ കഴിയുന്നതാണ്. ഒക്ടോബര്‍ 3,4,5 തിയ്യതികളിളായി നടക്കുന്ന ‘ദി കേരള വൈബി’ലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഉദ്ഘാടന സമ്മേളനം, ബിസ്നസ്സ് കോണ്‍ക്ലെവ്, മീഡിയ കോണ്‍ഫാബ്, എഡ്യൂ എക്സ്പോ, വനിതാ സംഗമം, സംഗീതനിശ, ഫ്യൂഷന്‍ ഷോ തുടങ്ങി വ്യത്യസ്ത പരിപാടികളോടെയാണ് ‘കേരള വൈബ്’ ഒരുങ്ങുന്നത്. പ്രവാസ സമൂഹത്തിന്റെ അവിസ്മരണീയ സംഗമമാകും ‘ഗള്‍ഫ് ചന്ദ്രിക’ ഒരുക്കുന്ന ‘ദി കേരള വൈബ്’എന്ന് സംഘടക സമിതി നേതാക്കള്‍ പറഞ്ഞു.
പ്രവാസ ലോകം കാത്തിരിക്കുന്ന ഗള്‍ഫ് ചന്ദ്രികയുടെ ദി കേരള വൈബ് മെഗാ ഇവന്റിന് ഇനി ദിവസങ്ങള്‍ മാത്രം. ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ മെഗാ ഇവന്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ സജീവമായി. മാധ്യമ ധര്‍മത്തിന്റെ ഒമ്പത് പതിറ്റാണ്ടുകള്‍ നേരിന്റെ വഴിയില്‍ പൂര്‍ത്തിയാക്കി മുന്നേറുന്ന ചന്ദ്രിക പ്രസ്ഥാനം പ്രവാസ ലോകത്ത് ഒരുക്കുന്ന പരിപാടിയെ ആകാംഷയോടെയാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്. യുഎഇയില്‍ മാത്രമല്ല, ഒമാന്‍, മസ്കത്ത്, സഊദി, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് നാടുകളിലും വളരെ ആവേശത്തോടെയാണ് ദി കേരള വൈബിനെ കാത്തിരിക്കുന്നത്. മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പ്രവാസികള്‍ അഭിമാനത്തോടെയാണ് പരിപാടിക്ക് ആശംസകള്‍ അറിയിക്കുന്നത്. ദിവസങ്ങള്‍ കൊണ്ടാണ് ദി കേരള വൈബ് പരിപാടി ഗള്‍ഫ് മേഖലയില്‍ വൈബായി മാറിയിട്ടുള്ളത്. പരിപാടിയുടെ വൈവിധ്യവും ഗാംഭീര്യവും ഇതിനകം തന്നെ എല്ലാവരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സബ്സ്ക്രൈബേഴ്സ് കൂപ്പണ്‍ വിതരണവും സജീവമായി തുടരുന്നു. പരിപാടിയുടെ അഭൂതപൂര്‍വ്വമായ പ്രചാരണത്തില്‍ നിരാശ ബാധിച്ച ചില തല്പരകക്ഷികള് കുപ്രചാരണം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ട് കാലമായി കേരളത്തിലും വിദേശനാടുകളിലും ചന്ദ്രിക പ്രസ്ഥാനം ഉയര്‍ത്തിവിട്ട സാംസ്കാരിക പരിസരത്ത് ഇന്നലെ വന്ന നീലയും ചുവപ്പും ചായം പൂശിയ കുറുക്കന്മാര് ഓരിയിട്ടാല്‍ ഈ പ്രസ്ഥാനത്തിന് പോറലേല്പിക്കാന് കഴിയില്ലെന്ന് പ്രവാസ സമൂഹം ഒന്നടങ്കം ഉദ്ഘോഷിക്കുന്ന അനുഭവമാണുണ്ടായത്. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അര്‍ത്ഥ സമ്പുഷ്ടമായ സെഷനുകള്‍ക്കൊപ്പം വിജ്ഞാനവും വിനോദവും ഒരുക്കുന്ന പരിപാടികളും അരങ്ങിലെത്തും. കാത്തിരിക്കുക, ദി കേരള വൈബിനായി.