
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: രാജ്യത്ത് ആരോഗ്യ മേഖലയില്‍ സീറോ ഗവണ്മെന്റ് ബ്രൂറോക്രസി നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ചോദ്യാവലി പുറത്തിറക്കി. സേവന വ്യവസ്ഥയിലെ സമീപകാല മെച്ചപ്പെടുത്തലുകള്‍, നടപടിക്രമങ്ങള്‍ കുറയ്ക്കല്‍, ഡ്യൂപ്ലിക്കേറ്റ് ആവശ്യകതകള്‍ ഇല്ലാതാക്കല്‍, ആരോഗ്യ മേഖലയില്‍ ഒരു മുന്‍നിര ഉപയോക്തൃ സൗഹൃദമാക്കില് എന്നിവ നടപ്പാക്കാനാണ് മന്ത്രാലയം അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. ഈ നീക്കം നൂതനമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള യുഎഇ ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്. ഈ മേഖലയില്‍ നമ്മുടെ യുഎഇ 2031-എന്ന കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പൊതുജനങ്ങളുടെ ജീവിതം ലളിതമാക്കുന്നതിനും പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കുന്ന ഒരു ബിസിനസ്സ് അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമായി -സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പ്രോഗ്രാം- ആരംഭിച്ചത്. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, അവയെ ലളിതവും വേഗമേറിയതും എളുപ്പവുമാക്കുക, അതുവഴി ബിസിനസ്സുകളിലും വ്യക്തികളിലും സമയം, പ്രയത്നം, വിഭവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അനാവശ്യമായ ഭാരം കുറയ്ക്കുകയും സമൂഹത്തിലെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പമാക്കുക, വേഗത്തിലാക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ നടപ്പിലാക്കുക, അനാവശ്യ ആവശ്യകതകള്‍ ഒഴിവാക്കുക, ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, പുനര്‍നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഏറ്റവും പുതിയ ഡിജിറ്റള്‍ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും നടപ്പാക്കുകയും ഈ പദ്ധതിയുടെ ഭാഗമാണ്.