
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: തിരുന്നാവായ പഞ്ചായത്ത് കെഎംസിസി ‘മീറ്റ് വിത്ത് ഹാപ്പിനസ് ‘ സെക്കന്റ് എഡിഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാബു ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കഠിനാധ്വാനം ചെയ്യുന്ന പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന ആശയമാണ് ‘മീറ്റ് വിത്ത് ഹാപ്പിനസ്’ പദ്ധതി. ദുബൈ ദേര സ്പോര്‍ട്സ് ബേ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് പിടിഎ കരീം അധ്യക്ഷനായി. സിദ്ദീഖ് കാലൊടി,കെപിഎ സലാം പ്രസംഗിച്ചു. പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ രാഷ്ട്രീയ പഠന പ്രഭാഷണം നടത്തി. ഇഖ്ബാല്‍ കരിമ്പനക്കല്‍,സാദിഖ് തിരുന്നാവായ,ഹൈദര്‍ അലി,റഫീഖ് തിരുന്നാവായ,നസീര്‍ അഹമ്മദ് കാദനങ്ങാടി,നജീബ് വെട്ടന്,സിഎം കബീര്‍,അമീന് ടിപി,അന്‍വര്‍ ചിറ്റകത്ത് നേതൃത്വം നല്കി. യോഗത്തില്‍ നൗഫല്‍ സിപി സ്വാഗതവും നജീബ് വെട്ടം നന്ദിയും പറഞ്ഞു.