
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: കള്ളപ്പണം വെളുപ്പിക്കല്‍,തീവ്രവാദ ധനസഹായം,എഎംഎല്‍/സിഎഫ്ടി നിയന്ത്രണ ലംഘനം എന്നിവ കണ്ടെത്തിയ മൂന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) 4.1 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി. യുഎഇയിലെ സെന്‍ട്രല്‍ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന 2018ലെ ഡിക്രീറ്റല്‍ ഫെഡറല്‍ നിയമം നമ്പര്‍ (14) ലെ ആര്‍ട്ടിക്കിള്‍ 137 പ്രകാരമാണ് പിഴ ചുമത്തിയത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കമ്പനികളും എഎംഎല്‍/സിഎഫ്ടി നയങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയായിരുന്നു സിബിയുഎഇ. എല്ലാ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങളും മാനദണ്ഡങ്ങളും പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് നിരന്തരം ഉറപ്പുവരുത്തുന്നുണ്ട്.