
പ്രതിരോധ മന്ത്രാലയ മേളയ്ക്ക് ദുബൈയില്‍ തുടക്കം
റാസല്‍ഖൈമ: നടുറോഡിലുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ മൂന്നു സ്ത്രീകളുടെ ജീവനെടുത്തു. റാസല്‍ഖൈമയിലാണ് വാഹന ഗതാഗതത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റാസല്‍ ഖൈമ പൊലീസ് അറിയിച്ചു. വെടിയേറ്റ് മരിച്ചവരുടെയും അറസ്റ്റിലായ ആളുടെയും മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘റാസല്‍ഖൈമയില്‍ ഒരു വെടിവയ്പ്പ് നടന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുശേഷം പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തി. മൂന്ന് സ്ത്രീകള്‍ വെടിയേറ്റതായാണ് കണ്ടത്’ റാക് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇടുങ്ങിയ വഴിയിലൂടെ കടന്നുപോയ ഒരു വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാക്കുതര്‍ക്കത്തിനിടെ പ്രതി തോക്കെടുത്ത് മൂന്ന് സ്ത്രീകളെ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയി്ട്ടുണ്ട്. സംഭവം എമിറേറ്റിന്റെ ഏത് മേഖലയിലാണ് നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം ദൈനംദിന തര്‍ക്കങ്ങളില്‍ സ്വയം നിയന്ത്രണത്തിന് എല്ലാവരും വിധേയരാകണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷയെയും സമാധാനവും തടസപ്പെടുത്തുന്ന ഏതൊരാള്‍ക്കും എതിരെ നിയമം നടപ്പിലാക്കുമെന്നും സേന കൂട്ടിച്ചേര്‍ത്തു.