യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

ഷാര്‍ജ : കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി റോള എന്‍എംസി മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി രോഗികള്‍ക്ക് ക്യാമ്പ് ഉപകാരപ്രദമായി. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജമാല്‍ തിരൂര്‍ അധ്യക്ഷനായി. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്,മലപ്പുറം ജില്ലാ പ്രസിഡന്റ് ഹംസ തിരുന്നാവായ, ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍ പ്രസംഗിച്ചു. അഷ്റഫ് മയ്യേരി സ്വാഗതവും ഡോ.സാജിദ് നന്ദിയും പറഞ്ഞു.