
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കല്ലട്ര അബ്ബാസ് ഹാജി ആന്റ് കാദര്‍ കുന്നില്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ ജൂറി ചെയര്‍മാനും കെഎംസിസി നാഷണല്‍ ട്രഷററും ഐഎഎസ് പ്രസിഡന്റുമായ നിസാര്‍ തളങ്കര പ്രഖ്യാപിച്ചു. 45 വര്‍ഷമായി ഷാര്‍ജ കെഎംസിസിയുടെയും ഇന്ത്യന്‍ അസോസിയേഷന്റെയും സജീവ സാന്നിധ്യമായ പ്രമുഖ വ്യവസായി ടികെ അബ്ദുല്‍ ഹമീദിനാണ് കാദര്‍ കുന്നില്‍ മെമ്മോറിയല്‍ അവാര്‍ഡ്. പ്രമുഖ വ്യവസായിയും സെയ്ഫ് ലൈന്‍ മാനേജിങ് ഡയരക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.അബൂബക്കര്‍ കുറ്റിക്കോലിന് കല്ലട്ര അബ്ബാസ് ഹാജി സ്മാരക അവാര്‍ഡും സമ്മാനിക്കും.
എട്ടിന് വൈകീട്ട് ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും. അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ജൂറി അംഗവും ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ ഫൈസല്‍ അഷ്ഫാഖ്,കാസര്‍കോട് ജില്ലാ സെക്രട്ടറി ഖാദര്‍ പാലോത്ത്,മണ്ഡലം പ്രസിഡന്റ് ബഷീര്‍ മാണിയൂര്‍,ജനറല്‍ സെക്രട്ടറി നാസര്‍ കല്ലിങ്കല്‍,ട്രഷറര്‍ അബ്ബാസ് അന്‍സാരി പള്ളിപ്പുഴ,ഷാ മുക്കൂട്,ഷംവീല്‍,ഷിഹാബ് ചെമ്പരിക്ക പങ്കെടുത്തു.