
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
ദുബൈ : പൊതുമാപ്പ് ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ സേവനം നല്‍കാനായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ) കൂടുതല്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. യുഎഇ വിസ പൊതുമാപ്പ് അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെ വിസ സ്റ്റാറ്റസ് ശരിയാക്കാന്‍ നിരവധി ജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ അല്‍ അവീറിലെ വയലെറ്റെഴ്സ് സെറ്റില്‍മെന്റ് കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 31 ആണ് പൊതുമാപ്പിന്റെ അവസാന തീയതി. അതിനാല്‍ ഇതുവരെ വിസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകാര്‍ എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു.
വിസ സമ്പന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അല്‍ അവീര്‍ സെന്ററിലേക്ക് ആയിരക്കണക്കിന് പേരാണ് എത്തുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജിഡിആര്‍എഫ്എ കസ്റ്റമര്‍ ഹാപ്പിനസ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ലഫ്.കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു. മുന്‍കാല പൊതുമാപ്പിന്റെ അനുഭവത്തില്‍ അവസാന ദിവസങ്ങളില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഓഫീസര്‍മാരുടെ എണ്ണം ഇരട്ടിയാക്കി. അന്തിമ തീയതിക്ക് ശേഷം നിയമലംഘകര്‍ക്ക് ഒരു ഇളവും നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു.