
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാവും. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സൗകര്യമൊരുക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുകള്‍ നിലവിലുള്ള മെട്രോ,ബസ് സംവിധാനങ്ങളുമായി സംയോജിപ്പിച്ച് യാത്ര എളുപ്പമാക്കും. ട്രെയിന്‍ ഗതാഗതം സാധ്യമാകുന്നതോടെ അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളില്‍ യുഎഇയുടെ ജിഡിപിയിലേക്ക് 145 ബില്യണ്‍ ദിര്‍ഹം വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത്തിഹാദ് റെയില്‍ ചീഫ് പ്രൊജക്ട് ഓഫീസര്‍ മുഹമ്മദ് അല്‍ ഷെഹി പറഞ്ഞു. അബുദാബി-ദുബൈ അതിവേഗ റെയില്‍ ശൃംഖല വേഗത്തിലുള്ള യാത്ര സുഗമമാക്കുകയും സാമ്പത്തികവും സാമൂഹികവുമായ ബന്ധം വര്‍ധിപ്പിക്കുകയും ചെയ്യും.