
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ഉമ്മു സുഖീം പാതയുടെ വികസനത്തോടെ ഈ പാതയിലൂടെയുള്ള യാത്രാസമയം ഗണ്യമായി കുറയും. ജുമൈറ സ്ട്രീറ്റിനും അല്‍ ഖൈല്‍ റോഡിനുമിടയിലുള്ള യാത്രാ സമയം 20 മിനുട്ടില്‍ നിന്ന് കേവലം ആറു മിനുട്ടായാണ് കുറയുന്നത്. നവീകരണത്തോടെ ഇതിലൂടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് കടന്നുപോകുമെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഡയരക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
ജുമൈറ,അല്‍ സഫ,അല്‍ വാസല്‍ സ്ട്രീറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് വികസന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ദുബൈയിലെ നാലു പ്രധാന പാതകളായ ശൈഖ് സായിദ് റോഡ്,അല്‍ ഖൈല്‍ റോഡ്,ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്,എമിറേറ്റ്സ് റോഡ് എന്നിവയിലുടനീളം കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ജുമൈറ,ഉമ്മു സുഖീം,അല്‍ മനാര,അല്‍ സുഫൂഹ്,ഉമ്മല്‍ ഷീഫ്,അല്‍ ബര്‍ഷ,അല്‍ ഖൂസ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന റെസിഡന്‍ഷ്യല്‍,വികസന മേഖലകള്‍ക്ക് ഈ പാതയെ ആശ്രയിക്കാം. ഇരുപത് ദശലക്ഷത്തിലധികം താമസക്കാര്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്.
കാല്‍നട നടപ്പാതകള്‍,പ്രത്യേക സൈക്ലിങ് ട്രാക്കുകള്‍,ബൊളിവാര്‍ഡുകള്‍,ഊര്‍ജസ്വലമായ നഗര ഇടങ്ങള്‍ എന്നിവയും റോഡ് പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്. ജുമൈറ സ്ട്രീറ്റ്, അല്‍ വാസല്‍ സ്ട്രീറ്റ്,ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്,അല്‍ അസയല്‍ സ്ട്രീറ്റ്,അല്‍ ഖൈല്‍ റോഡ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നവ ഉള്‍പ്പെടെ ഉമ്മു സുഖീം സ്ട്രീറ്റിലെ ആറ് പ്രധാന കവലകളുടെ നവീകരണം റോഡ് പദ്ധതിയില്‍ ഉള്‍പ്പെടും. ആകെ 4,100 മീറ്റര്‍ നീളത്തില്‍ നാലു പാലങ്ങളും മൂന്ന് തുരങ്കങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ജുമൈറ സ്ട്രീറ്റില്‍ ഓരോ ദിശയിലും രണ്ട് വരികളുള്ള തുരങ്കമാണ് നിര്‍മിക്കുക. കൂടാതെ ഒരു സിഗ്നലൈസ്ഡ് ഉപരിതലതല ജങ്ഷനുമുണ്ടാകും. ശൈഖ് സായിദ് റോഡില്‍ നിന്ന് ജുമൈറ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും ശൈഖ് സായിദ് റോഡിലേക്കുള്ള ഉപരിതല ഗതാഗതം തടസമില്ലാതെ നിലനിര്‍ത്തുന്നതിനുമായി അല്‍ വാസല്‍ സ്ട്രീറ്റില്‍ രണ്ട് വരികള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ തുരങ്കം നിര്‍മിക്കും.
ശൈഖ് സായിദ് റോഡിലാണഅ രണ്ടു പാലങ്ങള്‍ നിര്‍മിക്കുന്നത്. അല്‍ ഖൈല്‍ സ്ട്രീറ്റലെ അല്‍ ബര്‍ഷയില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള ഗതാഗതം സാധ്യമാക്കുന്നതിനും തുരങ്കം നിര്‍മിക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി.