
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ബിഷ്കെക്ക്: എഎഫ്സി ഏഷ്യന്‍ ക്വാളിഫയേഴ്സ് ഗ്രൂപ്പ് എയില്‍ കിര്‍ഗിസ്ഥാനുമായി 1-1 സ്കോറില്‍ സമനില പിടിച്ച് യുഎഇ പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ഇതോടെ കോസ്മിന്‍ ഒലാറോയി പരിശീലിപ്പിക്കുന്ന യുഎഇ 15 പോയിന്റുമായി ഒക്ടോബറില്‍ നടക്കുന്ന എഎഫ്സി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. എട്ടു പോയിന്റ് മാത്രമുള്ള കിര്‍ഗിസ്ഥാന്‍ ഇതോടെ ഗ്രൂപ്പ് പോരാട്ടം അവസാനിപ്പിച്ചു. 30ാം മിനിറ്റില്‍ ഹാരിബ് അബ്ദുല്ല നേടിയ ഗോളിലൂടെ യുഎഇ മുന്നിലെത്തി. എന്നാല്‍ കളി അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമില്‍ കൈ മെര്‍ക്ക് കിര്‍ഗിസ്ഥാനു വേണ്ടി സമനില പിടിക്കുകയായിരുന്നു.
ഉസ്ബെക്കിസ്ഥാനില്‍ നടന്ന അതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഖത്തറിനെ 3-0ന് പരാജയപ്പെടുത്തി ഉസ്ബെക്കിസ്ഥാന് വിജമാഘോഷിച്ചു. ഇതോടെ ഉസ്ബെക്കിസ്ഥാന് 21 പോയിന്റായി. 13 പോയിന്റുമായി ഖത്തര്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. ഉസ്ബെക്കിസ്ഥാനും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.