
പ്രതിരോധ മന്ത്രാലയ മേളയ്ക്ക് ദുബൈയില്‍ തുടക്കം
അങ്കാറ: ‘രാഷ്ട്രത്തിന്റെ മാതാവ്’ എക്സിബിഷന് അടുത്ത മാസം തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടക്കും. യുഎഇയും തുര്‍ക്കിയും തമ്മിലുള്ള ആഴമേറിയ ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായാണ് ഈ സാംസ്കാരിക പരിപാടി. യുഎഇ രാഷ്ട്രമാതാവും ജനറല്‍ വനിതാ യൂണിയന് ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന് സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ തുര്‍ക്കിയിലെ ഔദ്യോഗിക സന്ദര്‍ശന വേളയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.