
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി ദിര്‍ഹം കടന്ന് യുഎഇയുടെ വിദേശ വ്യാപാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ഈ സാമ്പത്തിക നേട്ടത്തെ ‘ചരിത്രപരമായ നാഴികക്കല്ല്’ എന്നാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിച്ചത്. 2024ല്‍ ആഗോള വ്യാപാരം വെറും 2 ശതമാനം മാത്രം വളര്‍ന്നപ്പോള്‍ യുഎഇയുടെ വിദേശ വ്യാപാരം അതിന്റെ ഏഴ് മടങ്ങ് വര്‍ധിച്ച്, 14.6 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും ഈ വിജയത്തിന്റെ പിന്നില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വര്‍ഷങ്ങളുടെ പ്രയത്നഫലമാണെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. 3 ട്രില്യണ്‍ ദിര്‍ഹം എന്ന ലക്ഷ്യം കൈവരിക്കുന്നത് യുഎഇയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കുതിച്ചുചാട്ടമാണ്, 2031 ഓടെ 4 ട്രില്യണ്‍ ദിര്‍ഹം എന്ന വാര്‍ഷിക ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2031 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉത്പാദനം 3 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് രാജ്യം എന്നും വ്യക്തമാക്കി. എക്സിലെ പോസ്റ്റില്‍ ശൈഖ്് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു, ‘എന്റെ സഹോദരന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് വര്‍ഷങ്ങളായി ചെലവഴിച്ചു. ഇന്ന്, നമുക്ക് അതിന്റെ ഫലങ്ങള്‍ കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ (സിഇപിഎകള്‍) പങ്കാളി രാജ്യങ്ങളുമായുള്ള നമ്മുടെ എണ്ണ ഇതര വ്യാപാരത്തില്‍ 135 ബില്യണ്‍ ദിര്‍ഹം കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷത്തേക്കാള്‍ 42 ശതമാനം വര്‍ധനവാണിത്.
രാഷ്ട്രീയത്തേക്കാള്‍ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇ അതിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുകയാണെന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തിന്റെ മുന്‍ഗണനയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കാരണം അഭിവൃദ്ധി സ്ഥിരതയിലാണ് കെട്ടിപ്പടുക്കുന്നത്. യുഎഇക്ക് വ്യക്തമായ കാഴ്ചപ്പാടും ധീരമായ അഭിലാഷങ്ങളുമുണ്ട്. ഈ ലോകത്ത് വിജയം എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി അറിയുന്നവര്ക്കാണ്ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇയുടെ മികച്ച 10 ആഗോള പങ്കാളികളുമായുള്ള എണ്ണ ഇതര വ്യാപാരം 10 ശതമാനം വളര്‍ച്ച നേടി, അതേസമയം മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം 2024 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.2 ശതമാനം വര്‍ദ്ധിച്ചു. ഈ റെക്കോര്‍ഡ് തകര്‍ക്കുന്ന വ്യാപാര പ്രകടനത്തിന് പിന്നിലെ പ്രധാന ഘടകം എണ്ണ ഇതര വസ്തുക്കളുടെ കയറ്റുമതിയിലെ കുതിച്ചുചാട്ടമാണ്. 2024ല്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളില്‍ സ്വര്‍ണ്ണം, ആഭരണങ്ങള്‍, സിഗരറ്റുകള്‍, പെട്രോളിയം അധിഷ്ഠിത എണ്ണകള്‍ എന്നിവ ഉള്‍പ്പെടുന്നു.