
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: യുഎഇയും ജപ്പാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ) ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനും വികസന പങ്കാളിത്തത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് കരാറിലെ വ്യവസ്ഥകള്‍ക്കായുള്ള ചര്‍ച്ചകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് എമിറേറ്റ്സ് ന്യൂസ് ഏജന്‍സിക്ക് നല്കിയ പ്രസ്താവനയിലാണ് ഡോ. താനി അല്‍ സെയൂദി ഇക്കാര്യം വ്യക്തമാക്കിയത്.