
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നാലു വയസുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തദ്ദേശിയായ മുഹമ്മദിന്റെ മകള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പുറത്തിറങ്ങിതിരിച്ചെത്തിയപ്പോള് ഛര്‍ദ്ദി അനുഭപ്പെടുകയായിരുന്നു. ഉടന്‍ കൂടുതല്‍ വെള്ളം നല്കി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണെന്ന് ഡോ. ജമാലുദ്ദീന്‍ പറഞ്ഞു. ‘വിയര്‍പ്പ്,തലവേദന,ക്ഷീണം,ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുന്ന കുട്ടികളെ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.