
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
ദുബൈ: വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ല്യൂടിടിസി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ടൂറിസം മേഖലയില്‍ വലിയ കുതിച്ചു ചാട്ടം നടത്തിയ രാജ്യങ്ങളില്‍ യുഎഇ മുമ്പില്‍. കഴിഞ്ഞ വര്‍ഷം മാത്രം യുഎഇ ടൂറിസം മേഖല ദേശീയ ജിഡിപിയിലേക്ക് 257.3 ബില്യണ്‍ ദിര്‍ഹം(70.1 ബില്യണ്‍ യുഎസ് ഡോളര്‍) സംഭാവന ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് സമ്പദ്വ്യവസ്ഥയുടെ 13% ആണ്. 2023നെ അപേക്ഷിച്ച് 3.2% വര്‍ധനയും 2019നെ അപേക്ഷിച്ച് 26% വളര്‍ച്ചയുമാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പത്തിക വികസനത്തിന് ടൂറിസത്തിന്റെ സംഭാവനയുടെ കാര്യത്തില്‍ ആഗോളതലത്തിലും പ്രാദേശികമായും ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളില്‍ ഒന്നാണിത്.
‘നമ്മുടെ ദേശീയ സമ്പദ്വ്യവസ്ഥയുടെ ശക്തിയുടെയും വൈവിധ്യത്തിന്റെയും പുതിയ സൂചകമാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ റിപ്പോര്‍ട്ടെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ടൂറിസം മേഖലയുടെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ട പറഞ്ഞു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര സന്ദര്‍ശകര്‍ യുഎഇയില്‍ ചിലവഴിച്ചത് 217 ബില്യണ്‍ ദിര്‍ഹമിലേറെയാണ്. ആഭ്യന്തര ടൂറിസം 57 ബില്യണിലുമെത്തി. നൂറ്റാണ്ടുകളായി ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളെ മറികടന്ന്, ലോകത്തിലെ ഏറ്റവും മികച്ച ഏഴ് ലക്ഷ്യസ്ഥാനങ്ങളില്‍ യുഎഇ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ സന്തോഷിക്കുന്നു. ജീവിതത്തിനും വിനോദസഞ്ചാരത്തിനും സന്ദര്‍ശനത്തിനുമായി ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ എല്ലാ പ്രതിഭകളെയും സ്വഗതം ചെയ്യുന്നുവെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.