
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഗസ്സ: ഇസ്രാഈലിന്റെ നരനായാട്ടില്‍ പിടഞ്ഞുവീണു മരിക്കുന്ന ഗസ്സയ്ക്ക് ആശ്വാസം പകരാന്‍ യുഎഇയുടെ അറുപതാമത് വിമാനമെത്തി. ഏറെ കാലം ഈസ്രാഈല്‍ അടച്ചിട്ട വ്യോമപാത കഴിഞ്ഞയാഴ്ച തുറന്നതോടെയാണ് യുഎഇ ദ്രുതഗതിയില്‍ വ്യോമസഹായമെത്തിക്കുന്നത്. വ്യോമപാത തുറന്ന നിമിഷം മുതല്‍ ജോര്‍ദാന്റെ സഹായത്തോടെ യുഎഇ ടണ്‍കണക്കിന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ നിരന്തര സഹായമാണ് നല്കിക്കൊണ്ടിരിക്കുന്നത്. കരമാര്‍ഗം സഹായ ട്രലെ ദുരിതക്കയങ്ങളില്‍ കഴിയുന്ന ഫലസ്തീന് ജനതയ്ക്ക് ഇത്് ജീവാശ്വാസം പകരുന്നതാണ്. ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ് ഓപ്പറേഷന്റെ ഭാഗമായാണ് ുഎഇ എയര്‍ ഡ്രോപ്പ് വഴി സഹായ വിതരണം നടത്തുന്നത്. ഇന്നലെ എത്തിയ വിമാനത്തില്‍ 22 മെഡിക്കല്‍ ട്രക്കുകളുമുണ്ട്.
ഗസ്സയിലെ പീഢിത ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ ആവിഷ്കരിച്ചു നടപ്പാക്കുന്ന സമര്‍പ്പിത മാനുഷിക ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ സഹായഹസ്തം. ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’യുടെ ഭാഗമായി ജോര്‍ദാന്‍,ഫ്രാന്‍സ്,ജര്‍മനി,ഇറ്റലി എന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് യുഎഇ സഹായമെത്തിക്കുന്നത്. നിലവിലെ ഫീല്‍ഡ് സാഹചര്യങ്ങള്‍ കാരണം കരമാര്‍ഗം എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ നിര്‍ണായക ആശ്വാസം എത്തിക്കുക എന്നതാണ് ഈ വ്യോമ ദൗത്യങ്ങളുടെ ലക്ഷ്യം. ഓരോ പാക്കുകളിലും വിവിധതരം ഭക്ഷ്യവസ്തുക്കളും അടിയന്തര മാനുഷിക സഹായങ്ങളും ഉള്‍പ്പെടുന്നു. ഇന്നലത്തെ സഹായത്തോടെ വ്യോമമാര്‍ഗം യുഎഇ നല്കിയ സഹായത്തിന്റെ ആകെ അളവ് 3,807 ടണ്‍ കവിഞ്ഞിരിക്കുകയാണ്. ഇതില്‍ ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ഫലസ്തീനികളെ സഹായിക്കുന്നതിനായി നിയുക്തമാക്കിയ വിവിധ ഭക്ഷണ,ദുരിതാശ്വാസ സാമഗ്രികളുമുണ്ട്.
കൂടാതെ, ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതിനും ഗസ്സയിലെ പ്രവര്‍ത്തനക്ഷമമായ ആശുപത്രികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യൂഎച്ച്ഒ) ഏകോപിപ്പിച്ച് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ 22 സഹായ ട്രക്കുകളും ഇതിലുണ്ട്. പലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ അതിന്റെ മാനുഷിക ശ്രമങ്ങള്‍ തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന രാഷ്ട്രങ്ങളിലെ മാനുഷിക പ്രയാസങ്ങള്‍ ലഘീകരിക്കാനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധതയും സഹോദരത്വത്തോടൊപ്പം നില്‍ക്കാനുള്ള ഉറച്ച സമീപനവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.