
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി: പോര്‍ട്ട് സുഡാന് അതോറിറ്റി സുഡാനിലെ നിയമാനുസൃത സര്‍ക്കാരിനെയും അവിടത്തെ ജനങ്ങളെയും പ്രതിനിധീകരിക്കാത്തതിനാല്‍ പോര്‍ട്ട് സുഡാന് അതോറിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നില്ലെന്ന് യുഎഇ വ്യക്തമാക്കി. ‘സെക്യൂരിറ്റി ആന്റ് ഡിഫന്‍സ് കൗണ്‍സില്‍’ പ്രസ്താവന യുഎഇയും സുഡാനും അവിടത്തെ ജനങ്ങളും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ബന്ധത്തെ ബാധിക്കില്ല. സുഡാനിലെ രണ്ട് പോരാളികളില്‍ ഒന്നായ പോര്‍ട്ട് സുഡാന് അതോറിറ്റി യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത് പോര്‍ട്ട് സുഡാന് അതോറിറ്റി സമര്‍പ്പിച്ച കേസ് അന്താരാഷ്ട്ര കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, പോര്‍ട്ട് സുഡാന് അതോറിറ്റി നടത്തിയ നിന്ദ്യമായ പ്രസ്താവനകള്‍ മന്ത്രാലയം അവജ്ഞയോടെ തള്ളി. സമാധാന ശ്രമങ്ങളെയും സംരംഭങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രമാണിത്. ജനസംഖ്യയുടെ പകുതി പേരെയും പട്ടിണികിടന്ന് കുടിയൊഴിക്കപ്പെടുമ്പോള്‍ സുഡാനും അവിടത്തെ ജനങ്ങളും സൈനിക നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രവും ജനതയുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കുന്നതുമായ സിവിലിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സുഡാനീസ് ജനതയോട്, പ്രത്യേകിച്ച് യുഎഇയില്‍ താമസിക്കുന്ന വലിയ സുഡാനീസ് സമൂഹത്തോടും അവിടത്തെ സന്ദര്‍ശകരോടും യുഎഇ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. സമീപകാല തീരുമാനങ്ങള്‍ അവരെ ബാധിക്കില്ല. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി സുഡാന്റെ ഏറ്റവും ഉറച്ച പിന്തുണക്കാരില്‍ ഒരാളായി യുഎഇ തുടരുകയാണ്. അതിനാല്‍ സുഡാനീസ് ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും ഇനിയും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.