
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ആഗോള നികുതി റിപ്പോര്‍ട്ടിങ് നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് 23 കമ്പനികള്‍ക്ക് അബുദാബി എഡിജിഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് റെഗുലേറ്ററി അതോറിറ്റി (എഫ്എസ്ആര്‍എ) 610,000 ദിര്‍ഹം പിഴ ചുമത്തി. അന്താരാഷ്ട്ര നികുതി വെട്ടിപ്പ് ചെറുക്കുന്നതിന് വിദേശ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനങ്ങളെ ആവശ്യപ്പെടുന്ന 2017 ലെ കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ്,2022 ലെ ഫോറിന് അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് റെഗുലേഷന്‍സ് എന്നിവ ലംഘിച്ച കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. നിയമ ലംഘനങ്ങള്‍,അപകടസാധ്യത വിലയിരുത്തലുകള്‍ സമര്‍പ്പിക്കുന്നതിലെ പരാജയം,ആവശ്യമായ വാര്‍ഷിക വിവര റിട്ടേണുകള്‍, കൃത്യമായ ജാഗ്രതാ നടപടിക്രമങ്ങള്‍ പാലിക്കല്‍, വിവരങ്ങള്‍ പൂര്‍ണവും കൃത്യവുമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യല്‍,സാധുവായ സ്വയം സര്ട്ടിഫിക്കേഷന് ഫോമുകള്‍ ശേഖരിക്കല്‍ എന്നിവ ലംഘിച്ചതിനാണ് നടപടിയെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. വിവിധ അധികാരപരിധികള്‍ക്കിടയില്‍ സാമ്പത്തിക അക്കൗണ്ട് ഡാറ്റയുടെ യാന്ത്രിക കൈമാറ്റം സാധ്യമാക്കുന്നതിലൂടെ ആഗോള നികുതി സുതാര്യതയ്ക്കായി യുഎഇ മറ്റ് രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഗുരുതരമായ നിയന്ത്രണ ലംഘനങ്ങളും തെറ്റായ പെരുമാറ്റങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെയ്വന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിനും അതിന്റെ മുന്‍ സിഇഒ ക്രിസ്റ്റഫര്‍ ഫ്ലിനോസിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും എഫ്എസ്ആര്‍എ ദശലക്ഷക്കണക്കിന് ദിര്‍ഹം പിഴ ചുമത്തിയിരുന്നു. സാമ്പത്തിക സുതാര്യതയ്ക്കും വിവര കൈമാറ്റത്തിനുമുള്ള യുഎഇയുടെ ആഗോള പ്രതിബദ്ധത തെളിയിക്കുന്നതാണ് എഫ്എസ്ആര്എയുടെ തീരുമാനമെന്ന് സിഇഒ ഇമ്മാനുവല്‍ ഗിവാനാക്കിസ് പറഞ്ഞു.