
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര് സൂക്ഷിക്കുക..
ഷാര്ജ : യുഎഇ പതാക ദിനത്തോടനുബന്ധിച്ച് കല്ബ നഗരസഭ ഫീല്ഡ് കാമ്പയിന് സംഘടിപ്പിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിലും സര്ക്കാര് സ്ഥാപനങ്ങളിലുമായി 7,000 ദേശീയ പതാകകള് വിതരണം ചെയ്തു. താമസക്കാര്ക്കും സ്ഥാപനങ്ങള്ക്കും പതാകകള് വിതരണം ചെയ്യുന്നതിനുള്ള ഫീല്ഡ് കാമ്പയിനാണ് കല്ബ നഗരസഭ നടത്തിയത്. വാദി അല് ഹെലോയില് നടന്ന കാമ്പയിന് സമാപന ചടങ്ങില് ഖമീസ് അല് മസ്റൂയി,കല്ബ മുനിസിപ്പാലിറ്റി ഡയരക്ടര് ഡോ.അഹമ്മദ് സഈദ് അല് മസ്റൂയി തുടങ്ങിയവര് പങ്കെടുത്തു.
മുനിസിപ്പല് ഉദ്യോഗസ്ഥരുടെയും താമസക്കാരുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. നാലു ദിവസം തുടര്ച്ചയായി നടന്ന കാമ്പയിനില് നഗരത്തിലെ താമസക്കാര്ക്കും സര്ക്കാര് വകുപ്പ് ആസ്ഥാനങ്ങള്ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്ക്കുമായി 7,000 ദേശീയ പതാകകളാണ് വിതരണം ചെയ്തതു. താമസ സ്ഥലമടക്കം ഓരോ കേന്ദ്രങ്ങളിലും നഗരസഭ ജീവനക്കാര് നേരിട്ട് കയറിയിറങ്ങിയാണ് പതാകകള് കൈമാറിയതെന്ന് മുനിസിപ്പാലിറ്റിയിലെ ഫീല്ഡ് ഇന്സ്പെക്ഷന് വിഭാഗം മേധാവി മുഹമ്മദ് സലേം അല് മത്രൂഷി പറഞ്ഞു. വീടുകളുടെയും സ്ഥാപനങ്ങളുടെയും മുന്ഭാഗങ്ങളിലും മേല്ക്കൂരകളിലും ദേശീയ പതാകകള് നാട്ടി. കേടായ പതാകകള് മാറ്റിസ്ഥാപിക്കുന്നതും മുനിസിപ്പാലിറ്റിയുടെ വാര്ഷിക കാമ്പയിന് അജണ്ടയായി. പൗരന്മാരിലും താമസക്കാരിലും ദേശീയ മനോഭാവം ഉയര്ത്തലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്ക്കിടയിലും വിശ്വസ്തതയുടെ മൂല്യങ്ങള് പ്രോത്സാഹിപ്പിക്കലും ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രചരിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
ദേശീയ പതാക നിയമം,എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങളെ കുറിച്ച് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങളെ ബോധവത്കരിക്കാന് കാമ്പയിനിലൂടെ സാധിച്ചതായും നഗരസഭ അധികൃതര് അറിയിച്ചു.