
എസ്.എസ്.എല്‍.സി പരീക്ഷ ഫലം യുഎഇ ക്കു മികച്ച നേട്ടം
അബുദാബി : അബുദാബി മറൈന്‍ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന യുഎഇ ഫോര്‍മുല 4 പവര്‍ബോട്ട് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് 18,19 തീയതികളില്‍ നടക്കും. അബുദാബി കോര്‍ണിഷിലെ കടലില്‍ അതിവേഗ പവര്ബോട്ടുകളും കൃത്യമായ നിയന്ത്രണവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ചാമ്പ്യന്‍ഷിപ്പ്. ആദ്യ റൗണ്ട് മത്സരം കഴിഞ്ഞ ഡിസംബറില്‍ അബുദാബിയില്‍ നടന്നിരുന്നു. രണ്ടാം റൗണ്ട് മത്സരം ജനുവരി ആദ്യവാരം ഷാര്‍ജയിലാണ് അരങ്ങേറിയത്. ഏപ്രിലില്‍ ഷാര്‍ജയില്‍ നടക്കുന്ന അവസാന റൗണ്ടോടെയൊണ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവിനെ കണ്ടെത്തും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സമുദ്ര കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവ പ്രതിഭകളെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജമാക്കുന്നതിനും അവരുടെ പ്രധാന കഴിവുകളെ കണ്ടെത്തി പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് മറൈന്‍ സ്പോര്‍ട്സിന്റെ ആക്ടിങ് ഡയരക്ടര്‍ നാസര്‍ അല്‍ ദഹേരി പറഞ്ഞു.