
ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ യുഎന്‍ സഭയുടെ ഇടപെടല്‍ അനിവാര്യം: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദുബൈ: ഖത്തറിനെതിരായ ഇസ്രാഈല്‍ ആക്രമണത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവര്‍ത്തിച്ച് അപലപിച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ നേര്‍ക്കുള്ള ലംഘനമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഇരു നേതാക്കളും ഒരു ഫോണ്‍ കോളില്‍ ഊന്നിപ്പറഞ്ഞതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റില്‍ ശാശ്വത സ്ഥിരത കൈവരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ബാങ്കോ അധിനിവേശ ഫലസ്തീന് പ്രദേശങ്ങളുടെ ഭാഗങ്ങളോ പിടിച്ചെടുക്കാനോ ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനോ ഉള്ള ഇസ്രായേലിന്റെ ഏതൊരു ശ്രമത്തെയും ഇരു നേതാക്കളും എതിര്‍ത്തു. അത്തരം നടപടികള്‍ പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുമെന്നും അന്താരാഷ്ട്ര നിയമ തത്വങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞതായും വാം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ ശത്രുതാപരമായ പ്രസ്താവനകളെ യുഎഇ നേരത്തെ ശക്തമായി അപലപിച്ചിരുന്നു. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്നും ഒരു അംഗരാജ്യത്തിനെതിരായ ഏതൊരു ആക്രമണവും കൂട്ടായ ഗള്‍ഫ് സുരക്ഷാ ചട്ടക്കൂടിനെതിരായ ആക്രമണമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.