
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
യുഎഇ ജുമുഅ ഖുതുബ മലയാള പരിഭാഷ
രക്തബന്ധമോ കുടുംബ ബന്ധമോ ഇല്ലാതെ തന്നെ ബന്ധുവാകുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. പരീക്ഷണങ്ങളില്‍ കൂടെ നില്‍ക്കുന്നവനാണവന്‍. ചിലവില്ലാതെ അവന് നിനയ്ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും. നിന്റെ വീഴ്ചകള്‍ അവന് നിവര്ത്തിത്തരും. ആവശ്യങ്ങള്‍ക്ക് പിന്ബലമേകുന്നവനാണവന്. ആപത്ത് കാലത്ത് അവന് നിന്നെ ഒരിക്കലും കൈവിടില്ല. ഐശ്വര്യകാലത്ത് ചൂഷണം ചെയ്യുകയുമില്ല. ദൈവസ്മരണ ഉണ്ടാക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്. ഏതുഘട്ടത്തിലും ധൈര്യം പകരുന്നവനാണവന്. അറബി ഭാഷയില്‍ കൂട്ടുകാരന് ‘സ്വദീഖ്’ എന്ന പദമാണ് പ്രയോഗിക്കുന്നത്. സത്യസന്ധത അര്‍ത്ഥമാക്കുന്ന ‘സ്വിദ്ഖ്’ എന്ന മൂലപദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് ‘സ്വദീഖ്’. അതായത് സ്നേഹബന്ധത്തില്‍ സത്യസന്ധത പാലിക്കുന്നവനാണ് കൂട്ടുകാരനെന്ന് മനസിലാക്കാം.
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സ്വന്തം കുടുംബക്കാരുടെയും ബന്ധക്കാരുടെയും വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പരാമര്‍ശിക്കുന്നിടത്ത് സ്നേഹിതരുടെ വിടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്ന കാര്യം എടുത്തുപറയുന്നുണ്ട് (സൂറത്തുന്നൂര്‍ 61). സ്നേഹിതര്‍ ഒരുതരം ബന്ധുക്കളായത് കൊണ്ടാണത്. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ സഹകാരിയും സഹചാരിയുമായ ഉറ്റസുഹൃത്തായിരുന്നു അബൂബക്കര്‍ സിദ്ദീഖ് (റ). ആ ദൃഢബന്ധത്തിന്റെയും സഹവാസത്തിന്റെയും പാരസ്പര്യത്തിന്റെയും ഉദാത്ത കഥനം ഹിറാ ചരിതത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. നിഷേധികള്‍ നബി(സ്വ) യെ മക്കയില്‍ നിന്നു പുറത്താക്കുകയും ഇരുവരിലൊരാളാവുകയും ചെയ്തപ്പോള്‍ അവരിരുവരും ആ ഗുഹയിലായപ്പോള് അവന് നബിയെ സഹായിച്ചിട്ടുണ്ട്. ദുഖിക്കേണ്ട, അല്ലാഹു നാമൊന്നിച്ചുണ്ട് തീര്‍ച്ച (സൂറത്തുത്തൗബ 40). സുഹൃത്ത് എന്നത് ഒന്നുകില്‍ നന്മയിലേക്കുള്ള വാതായനമായിരിക്കും. അല്ലെങ്കില്‍ തിന്മയിലേക്കുള്ള പ്രവാഹമായിരിക്കും. നബി(സ്വ) നല്ല കൂട്ടുകാരനെ ഉപമിച്ചിരിക്കുന്നത് കസ്തൂരി ചുമക്കുന്നയാളോടാണ്. കാരണം അയാള്‍ ഒന്നുകില്‍ കസ്തൂരി വിറ്റ് സുഗന്ധം വിതരണം ചെയ്യും. അല്ലെങ്കില്‍ സ്വന്തം ഉപയോഗിച്ച് സുഗന്ധപൂരതമാകും. ചീത്ത കൂട്ടുകാരനെ ഉപമിച്ചിരിക്കുന്നത് പണിശാലയിലെ ഉലയൂത്തുകാരനോടാണ്. ഉലയൂത്തുകാരന് ഒന്നുകില്‍ ഊതിയൂതി അവിടെയുള്ളവരുടെ വസ്ത്രം കരിച്ചിരിക്കും അല്ലെങ്കില്‍ സുഖകരമല്ലാത്ത മണം വാസനിക്കേണ്ടിവരും (ഹദീസ് ബുഖാരി,മുസ്ലിം).
ലുഖ്മാന് (റ) സ്വന്തം മകനെ ഉപദേശിക്കുന്നുണ്ട്. ഒരുത്തന് ചീത്ത കൂട്ടുകാരനോട് സഹവസിക്കുന്നുവെങ്കില്‍ അവന് രക്ഷപ്പെടുകയില്ല. നല്ല കൂട്ടുകാരനോട് സഹവസിക്കുന്നുവെങ്കില്‍ അവന് മുതല്കൂട്ടായിരിക്കും. നല്ല കൂട്ടുകാരന് നല്ലതു മാത്രമേ വരുത്തുകയുള്ളൂ. അവന് ഔന്നത്യം സമ്മാനിക്കും. ചീത്ത കൂട്ടുകാരന് നേരെമറിച്ചും. അവന് അധപതനത്തിലേക്കും പ്രതിസന്ധികളിലേക്കും തള്ളിവിടും. ചിന്തിക്കുന്നവര്‍ പാഠമുള്‍ക്കൊള്ളട്ടെ. ഓരോരുത്തരും ചിന്തിച്ച് ആലോചിച്ചു മാത്രമേ സുഹൃത്തിനെ തിരഞ്ഞെടുക്കാവൂ. സത്യവിശ്വാസിയെ കൂടെകൂട്ടാനാണ് നബി(സ്വ) യുടെ ഉപദേശം (ഹദീസ് മുസ്നദ് അഹ്മദ് 11646). അവന് ആത്മീയമായും ഭൗതികമായും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നവനായിരിക്കും. മതബോധവും ബുദ്ധിയുമുള്ളവനായിരിക്കണം ചങ്ങാതി. അവന്റെ സാമീപ്യം മടുപ്പിക്കില്ല. വിദൂരത്താണെങ്കിലും അവന് മറക്കുകയില്ല. അവനോട് അടുത്താല്‍ ആശ്വാസമേകും,ദൂരത്തായാല്‍ കാവല്‍ കരുതും. സഹായം ചോദിച്ചാല്‍ സഹായിക്കും. വല്ല ആവശ്യമുണ്ടെങ്കില്‍ നിറവേറ്റിത്തരും. സ്വന്തം കൂട്ടുകാരനോട് നന്നായി വര്‍ത്തിക്കുന്നവനാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും നല്ല കൂട്ടുകാര്‍ (ഹദീസ് തുര്‍മുദി 1944). നല്ല കൂട്ടുകാരന് നല്ല വൃക്ഷത്തെ പോലെയാണ്. അത് തണല്‍ തരും,ഫലങ്ങള്‍ നല്‍കും. എന്നാല്‍ ചീത്ത കൂട്ടുകാരന് വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും നിന്നെ ദ്രോഹിക്കും. അവന്റെ ദുഷ്പേര് നിന്നിലും ചാര്‍ത്തപ്പെടും. അവന് നിന്റെ സമയങ്ങള്‍ എന്നല്ല നിന്റെ ആയുസ് തന്നെ നാശത്തിലാക്കും. അങ്ങനെയുള്ളവരെ കരുതിയിരിക്കുക. അവന്റെ ഉപദ്രവങ്ങള്‍ ഒരിക്കല്‍ മാത്രമല്ല ഏല്‍ക്കേണ്ടിവരിക. നിരന്തരം നിരനിരയായി വരും. അങ്ങനെ ഐഹികജീവിതവും പാരത്രിക ജീവിതവും പരാജയത്തിലാക്കും. സൂറത്തുല്‍ ഫുര്‍ഖാന്‍ 28,29 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ‘ഹാ കഷ്ടം ഇന്നയാളെ ഞാന്‍ മിത്രമാക്കിയിട്ടില്ലായിരുന്നുവെങ്കില്..’ എന്ന് ആശിച്ചുപോവാന് ഇടവരുത്തരുത്.
കൂട്ടുകാരന് ഒരു ചാലകശക്തിയാണ്. അതുകൊണ്ടാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്: ഒരാള്‍ അയാളുടെ കൂട്ടുകാരന്റെ ആദര്‍ശം പോലെയായിരിക്കും. അതിനാല്‍ ഒരാളെ കൂട്ടുകാരനാക്കുന്നതിന് മുമ്പ് ചിന്തിച്ചു തീരുമാനമെടുക്കുക (ഹദീസ് അബൂദാവൂദ് 4833, അഹ്മദ് 8641). ഒരാളെക്കുറിച്ച് അറിയാന്‍ അയാളുടെ കൂട്ടുകാരനെ അറിഞ്ഞാല്‍ മതിയാകും. കാരണം സ്വന്തം കൂട്ടുകാര്‍ ഓരോ കാര്യത്തിലും പരസ്പരം തുടരുന്നവരായിരിക്കും. നാം മക്കളെ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാന്‍ സഹായിക്കണം. ആരെ കൂട്ടുകൂടുന്നതെന്ന് അറിഞ്ഞിരിക്കണം. അവരുടെ ഓരോ കാര്യത്തിലും നിരീക്ഷണമുണ്ടായിരിക്കണം. മക്കളില്‍ മതസാമൂഹിക മൂല്യങ്ങള്‍ വളര്‍ത്തി നല്ല ഭാവി ഉറപ്പുവരുത്തുക. മക്കള്‍ ചീത്തകൂട്ടുകെട്ടില്പ്പെട്ട് സ്വന്തം ജീവിതത്യാഗങ്ങള് വെറുതെയാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക. മക്കള്‍ ഓരോ രക്ഷിതാക്കളുടെയും സൂക്ഷിപ്പുബാധ്യതയാണ്. അവര്‍ നാടിന്റെ ഭാസുര വാഗ്ദാനങ്ങളാണ്. അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെയടുത്ത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.