അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

ദുബൈ: യുഎഇയിലെ വിവിധ നേതൃസ്ഥാനങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചതായി യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മൗസ മുഹമ്മദ് അല്‍ ഗുവൈസ് അല്‍ സുവൈദി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ജി20 വനിതാ ശാക്തീകരണ വര്‍കിങ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ എല്ലാ നേതൃതലങ്ങളിലും സ്ത്രീകളെ നിയോഗിക്കാനുള്ള യുഎഇയുടെ ശ്രമങ്ങള്‍ മൗസ മുഹമ്മദ് എടുത്തുപറഞ്ഞു. ദേശീയ നയങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെയും പ്രധാന തീരുമാനമെടുക്കുന്ന സ്ഥാനങ്ങളില്‍ പോലും സ്ത്രീകളുടെ പ്രാതിനിധ്യം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം സീറ്റുകളും കാബിനറ്റ് സ്ഥാനങ്ങളില്‍ മൂന്നിലൊന്ന് സ്ഥാനങ്ങളും സ്ത്രീകളാണ് വഹിക്കുന്നത്. ജുഡീഷ്യറി,നയതന്ത്ര സേന,പൊതു,സ്വകാര്യ മേഖലകളിലെ മുതിര്‍ന്ന എക്സിക്യൂട്ടീവ് റോളുകള്‍ എന്നിവയിലും വനിതകളുടെ സാന്നിധ്യം വര്‍ധിച്ചു.
2018ല്‍ തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിയമം നടപ്പിലാക്കിയത് കൂടുതല്‍ സ്ത്രീകള്‍ക്ക് ഉന്നത നേതൃസ്ഥാനങ്ങളിലേക്ക് ഉയരാനുള്ള അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭരണഘടന നല്കുന്ന ശക്തമായ ഉറപ്പുകളും സെന്‍ട്രല്‍ ബാങ്ക് നയങ്ങളും സ്ത്രീകള്‍ക്ക് സാമ്പത്തിക സേവനങ്ങളില്‍ തുല്യ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമ്പത്തിക സ്വയംഭരണവും പങ്കാളിത്തവും മുന്നോട്ടു കൊണ്ടുപോകുന്നതിന് യുഎഇ അതീവ താല്പര്യം കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും സ്ത്രീകള്‍ക്ക് സ്വത്ത് സ്വന്തമാക്കാനും വായ്പകള്‍ നേടാനും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും അല്‍ സുവൈദി പറഞ്ഞു.
പ്രസവാവധി,രക്ഷാകര്‍തൃ അവധി,വിദൂര ജോലി ഓപ്ഷനുകള്‍,സര്‍ക്കാര്‍ ജോലിസ്ഥലങ്ങളില്‍ ഓണ്‍സൈറ്റ് നഴ്സറികള്‍ എന്നിവ പോലുള്ള സമഗ്രമായ നിയമങ്ങളുടെയും നയങ്ങളുടെയും പിന്തുണയോടെ രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വനിതാ പരിചരണ സമ്പദ്വ്യവസ്ഥയെയും അവര്‍ എടുത്തുകാണിച്ചു. കുടുംബ സ്ഥിരത കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം യുഎഇ കുടുംബകാര്യ മന്ത്രാലയം ആരംഭിച്ചുവെന്നും സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും അടിത്തറയായി കുടുംബത്തിന്റെ പങ്ക് ശക്തിപ്പെടുത്തിയെന്നും അവര്‍ വിശദീകരിച്ചു. പരിചരണ സാമ്പത്തിക വികസനം,സാമ്പത്തിക സമത്വം,സ്ത്രീ നേതൃത്വം എന്നിവയിലെ വിജയഗാഥകള്‍ പങ്കുവെക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. മാത്രമല്ല, ലിംഗാധിഷ്ഠിത അക്രമത്തെ ഇല്ലാതെയാക്കുന്നതിനും സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ശക്തമായ നിയമനിര്‍മാണവും സംരക്ഷണ ചട്ടക്കൂടുകളും യഎഇക്കുണ്ട്. അറിവ് പങ്കിടുന്നതിനും ആഗോള സംഭാഷണം രൂപപ്പെടുത്തുന്നതിനും ലിംഗസമത്വത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതിനും ജി 20 നല്കുന്ന പ്ലാറ്റ്ഫോമിനെ തങ്ങള്‍ വിലമതിക്കുന്നുവെന്നും മൗസ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. യുഎഇ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്റ് ലെജിസ്ലേഷന് ഡയരക്ടര്‍ മൈത അല്‍ ഹാഷിമിയും യുഎഇ പ്രതിനിധി സംഘത്തിലുണ്ട്.