
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: യമന്‍ തീരത്ത് തടവിലാക്കിയ ഗാലക്സി ലീഡര്‍ കപ്പലില്‍ നിന്ന് 25 ജീവനക്കാരെ മോചിപ്പിക്കാന്‍ ഒമാന്‍ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങളെ യുഎഇ അഭിനന്ദിച്ചു. പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനും ഒരു വര്‍ഷത്തിലേറെയായി തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും ഒമാന്‍ സുല്‍ത്താനേറ്റ് നടത്തിയ ശ്രമങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദനമറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിനുള്ള സുപ്രധാന സമുദ്ര ഇടനാഴി എന്ന നിലയില്‍ ചെങ്കടലിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനം സഹായിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.