
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
അബുദാബി: അഹമ്മദ് അല്‍ സയേഗിനെ യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചു. നിരവധി വര്‍ഷങ്ങളായി ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ച അബ്ദുള്‍റഹ്മാന്‍ അല്‍ ഒവൈസിന് പകരക്കാരനായിട്ടാണ് അദ്ദേഹം നിയമിതനായത്. അല്‍ സയേഗ് യുഎസിലെ ലൂയിസ് ആന്റ് ക്ലാര്‍ക്ക് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. അഹ്മദ് അല്‍ സയേഗ് 2018 സെപ്തംബര്‍ മുതല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം സാമ്പത്തിക, വ്യാപാര കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. യുഎഇയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ തന്ത്രങ്ങള്‍ നയിക്കുക, ഏഷ്യന്‍ രാജ്യങ്ങളുമായും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സുമായും ഉള്ള ബന്ധം കൈകാര്യം ചെയ്യുക, തന്ത്രപരമായ പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ചുമതലകള്‍. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ ബോര്‍ഡ് അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ ബോര്‍ഡ് അംഗം, എമിറേറ്റ്സ് നേച്ചറിന്റെ വൈസ് ചെയര്മാന്, യുഎഇ-യുകെ ബിസിനസ് കൗണ്‍സിലിന്റെ കോചെയര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാനങ്ങള്‍ അദ്ദേഹം വഹിക്കുന്നു. മുമ്പ്, അല്‍ സയേഗ് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ്, മസ്ദാര്‍ എന്നിവയുടെ ചെയര്‍മാനായിരുന്നു. അഡ്നോക്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവയില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചതിന് പുറമേ, ഇത്തിഹാദ് എയര്‍വേയ്സ്, മുബാദല, ഫസ്റ്റ് ഗള്‍ഫ് ബാങ്ക് എന്നിവയുടെ ബോര്‍ഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.