
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
അബുദാബി: ‘യുവാക്കളെ ശാക്തീകരിക്കുക,ജീവിതത്തെ പരിവര്‍ത്തനം ചെയ്യുക’ എന്ന പ്രമേയത്തില്‍ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭാര്യ ശൈഖ അല്‍ യാസിയ ബിന്ത് സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ യുവജനാരോഗ്യ സംരക്ഷണ നേതൃ ഉച്ചകോടിയായ ഓപ്പറേഷന് സ്മൈല്‍ മെന സ്റ്റുഡന്റ് കോണ്‍ഫറന്‍സ്് (മെനാസ്ക് 2025) അബുദാബിയില്‍ സമാപിച്ചു.
മൂന്നു ദിവസങ്ങളിലായി ഖലീഫ ബിന്‍ സായിദ് അല്‍ അവല് സ്കൂളില്‍ നടന്ന വിദ്യാര്‍ഥി സമ്മേളനത്തില്‍ മൊറോക്കോ,ഈജിപ്ത്,ഫലസ്തീന്,ജോര്‍ദാന്‍,യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള 50 ഹൈസ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് അറിവ്,കഴിവുകള്‍,പ്രചോദനം എന്നിവയില്‍ മൂന്ന് ദിവസത്തെ തീവ്രമായ വര്‍ക്ഷോപ്പുകളാണ് ഉച്ചകോടിയില്‍ നടന്നത്. കുട്ടികളില്‍ ‘ചെയ്യാന്‍ കഴിയും’,ആത്മാവ്,ഉത്സാഹം എന്നിവ പ്രചോദിപ്പിക്കുന്നതിനുള്ള പ്രേരകശക്തിയായി 40 വര്‍ഷത്തിലേറെയായി ഓപ്പറേഷന് സ്മൈല്‍ പ്രവര്‍ത്തിക്കുന്നു. മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ സമ്മേളനം ആരംഭിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ഓപ്പറേഷന് സ്മൈല്‍ മെന എക്സിക്യൂട്ടീവ് ഡയരക്ടര്‍ മൊറാഗ് ക്രോമിഹോക്കെ പറഞ്ഞു.
വിവിധ സംസ്കാരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഒരു പൊതു ദൗത്യത്തിന് കീഴില്‍ ഒന്നിപ്പിക്കുന്നതിലൂടെ അവരില്‍ അനുകമ്പയുള്ള യുവ നേതാക്കളെ വാര്‍ത്തെടുക്കാനും ഒരു തലമുറയെ ശാക്തീകരിക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ലെഫ്റ്റ് കെയറിനെക്കുറിച്ചുള്ള മെഡിക്കല്‍ ഉള്‍ക്കാഴ്ചകളും വ്യക്തമായ മാറ്റമുണ്ടാക്കാനുള്ള ആത്മവിശ്വാസവും നല്കുന്ന മികച്ച പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ഓരോ കുട്ടിക്കും അവരുടെ ജീവിതം മാറ്റിമറിക്കുന്നതിനും പരിചരണം ലഭ്യമാകുന്നതിനും ആരോഗ്യ സമത്വത്തിന് യുവാക്കള്‍ നേതൃത്വം നല്കുന്ന സഹകരണപരവും ഉള്‍ക്കൊള്ളുന്നതുമായ ഒരു മേഖല സൃഷ്ടിക്കുന്നതിനും ഉച്ചകോടി ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.