
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ലംഘിച്ച 30 ഏജന്‍സികള്‍ക്ക് പിഴ ചുമത്തിയതായി യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യപാദത്തിലാണ് 89 നിയമ ലംഘനങ്ങള്‍ നടത്തിയതിന് 30 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകള്‍ക്ക് പിഴ ചുമത്തിയത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംയോജിത ഫീല്‍ഡ്,ഡിജിറ്റല്‍ മോണിറ്ററിങ് സംവിധാനത്തിലൂടെ മന്ത്രാലയം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. ഇത്തരം ഓഫീസുകളെക്കുറിച്ച് തൊഴിലുടമകളും കുടുംബങ്ങളും നല്കുന്ന പരാതികള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നത്.
ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട്മെന്റ് ഓഫീസിലേക്ക് തിരിച്ചയച്ച തീയതി മുതല്‍,അല്ലെങ്കില്‍ തൊഴിലാളി ജോലി നിര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്ത തീയതി മുതല്‍ നിയമപരമായി വ്യക്തമാക്കിയ രണ്ടാഴ്ചയ്ക്കുള്ളില്‍ തൊഴിലുടമകള്‍ക്ക് റിക്രൂട്ട്മെന്റ് ഫീസ് മുഴുവനായോ ഭാഗികമായോ തിരികെ നല്കു ന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് ഏജന്‍സികള്‍ക്കെതിരെ രേഖപ്പെടുത്തിയ ലംഘനങ്ങളില്‍ പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റു ലംഘനങ്ങളില്‍ മന്ത്രാലയം അംഗീകരിച്ച സേവന പാക്കേജ് വിലനിര്‍ണയം തൊഴില്‍ദാതാക്കള്‍ക്ക് വ്യക്തമായി കാണാവുന്നവിധം പ്രദര്‍ശിപ്പിക്കാത്തതും പിഴ ചുമത്തുന്നതിന് കാരണമായിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിച്ച ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. അത്തരം ഏതെങ്കിലും ഓഫീസ് നടത്തുന്ന ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നിയമങ്ങളും ചട്ടങ്ങളും പാലിച്ച ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികളെ മന്ത്രാലയം പ്രശംസിച്ചു. അവരുടെ മത്സരശേഷിയും ബിസിനസ് വളര്‍ച്ചയും വര്‍ധിപ്പിക്കുന്നതിന് ഇത് സഹായമാകും. അംഗീകൃത ഓഫീസുകള്‍ നല്കുന്ന സേവനങ്ങളില്‍നിന്ന് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രയോജനം നേടുന്നതിനും യുഎഇയിലെ ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ മാത്രമാണ് ബന്ധപ്പെടുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം തൊഴില്‍ദാതാക്കളോട് ആവശ്യപ്പെട്ടു. ലൈസന്‍സുള്ള ഓഫീസുകളുടെ പൂര്‍ണ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. നിയമപരമായ സമയപരിധിക്കുള്ളില്‍ ഭാഗികമായ റിക്രൂട്ട്മെന്റ് ഫീസ് പൂര്‍ണമായും തിരികെ നല്‍കാത്തതും മറ്റു ലംഘനങ്ങളും ഉള്‍പ്പെടെയുള്ള കേസുകളില്‍ മന്ത്രാലയത്തിന് പരാതി നല്‍കേണ്ടതാണ്. ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍,ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവ വഴിയോ ലേബര്‍ ക്ലെയിംസ് ആന്റ് അഡൈ്വസറി സെന്ററുമായി 80084 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ പരാതി നല്കാന് കഴിയും. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളെക്കുറിച്ചുള്ള തൊഴിലുടമയുടെ അഭിപ്രായങ്ങളും പരാതികളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ലംഘനങ്ങള്‍ ദൃഢമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ പരിശോധനാ-മേല്‍നോട്ട സംവിധാനം പൂര്‍ണമായും സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.