
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ
ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് തണല്‍. സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിനായി ഒരുക്കിയിട്ടുള്ള തണല്‍ അനുഗ്രഹവും ദൃഷ്ടാന്തവുമാണ്. അല്ലാഹു പറയുന്നുണ്ട്: താങ്കളുടെ നാഥന് നിഴലിനെ നീട്ടിപ്പരത്തിത്തരുന്നത് ഏതുപ്രകാരമാണെന്ന് ചിന്തിച്ചുനോക്കിട്ടിണ്ടോ, താനുദ്ദേശിച്ചിരുന്നുവെങ്കില് അതിനെ അവന് ചലിക്കാത്തതാക്കുമായിരുന്നു. പിന്നീട് സൂര്യനെ ആ നിഴലിന്റെ അടിയാളമാക്കി,പിന്നെ നമ്മിലേക്കതിനെ അല്പാല്പമായി ചുരുക്കിക്കൊണ്ടുവരുന്നു (സൂറത്തുല്‍ ഫുര്‍ഖാന്‍ 45, 46). അല്ലാഹു അവന്റെ കരുണാകടാക്ഷമായി സൂര്യോദയത്തിന് മുമ്പ് തന്നെ തണലൊരുക്കി,സൂര്യപ്രഭയിലൂടെ പകല്‍ സംവിധാനിച്ചിരിക്കുന്നത് എങ്ങനെയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തണല്‍ എന്ന അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. തണല്‍ സംവിധാനങ്ങളില്ലാതെ നാം എങ്ങനെ ജോലി ചെയ്യും? എങ്ങനെ പഠനം നടത്തും? എങ്ങനെ വിശ്രമിക്കും?. ഒന്നും തണലെന്ന കാരുണ്യത്തോളം വരില്ല.
തണലും ചുടുവെയിലും സമമാവില്ലെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (സൂറത്തു ഫാത്വിര് 22). അല്ലാഹു നമ്മുക്ക് സൂര്യതാപത്തെയും അത് സ്ഫുരിക്കുന്ന ജ്വാലകളെയും കീഴ്പ്പെടുത്തി തന്നിട്ടുണ്ട്. വാസസ്ഥലങ്ങളും കെട്ടിടങ്ങളും തണലൊരുക്കുന്ന വൃക്ഷങ്ങളുമെല്ലാം അത്യുഷ്ണത്തില്‍ നിന്ന് കാവലൊരുക്കാന്‍ അല്ലാഹു കനിഞ്ഞേകിയ അനുഗ്രങ്ങളാണ്. തന്റെ സൃഷ്ടികള്‍ വഴി നിങ്ങള്‍ക്കവന്‍ തണല്‍ നല്കുന്നു (സൂറത്തുന്നഹ്ല് 81). അല്ലാഹു നല്കിയ തണലുകളിലാണ് സകല ചരാചരങ്ങളും അഭയവും ആശ്രയവും കണ്ടെത്തുന്നത്. ദൈവികമായ തണലില്ലാതെ ഒന്നിനും നിലനില്പില്ല. മൂസാ നബി (അ) രണ്ടു സ്ത്രീകളെ വെള്ളം കോരാന്‍ സഹായിച്ച ചരിത്രം പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ടല്ലൊ. അങ്ങനെ മൂസാ നബി (അ) തണലിലേക്ക് പോയെന്ന് പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ നബി (സ്വ)യും അനുചരന്മാരും യാത്രകളില്‍ ചൂടേല്‍ക്കാതിരിക്കാന്‍ വൃക്ഷത്തണലുകളില്‍ വിശ്രമിച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അല്ലാഹു നല്കിയ തണലെന്ന മഹാനുഗ്രഹത്തെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ശാപം വരുത്തുന്ന മൂന്നു കാര്യങ്ങളെ സൂക്ഷിക്കാന്‍ നബി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിലൊന്ന് തണല്‍ നശിപ്പിക്കലാണ് (ഹദീസ് അബൂദാവൂദ് 26). ഉപകാരം നല്കുന്ന വൃക്ഷങ്ങളെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വെട്ടിമുറിക്കുന്നത് നബി (സ്വ) വിലക്കുകയും അങ്ങനെ ചെയ്യുന്നവര്‍ക്ക് പരലോകത്ത് ശക്തമായ ശിക്ഷകള്‍ ലഭിക്കുമെന്ന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.(ഹദീസ് അബൂദാവൂദ് 5239). തണലൊരുക്കല്‍ നമ്മുടെയും കടമയാണ്. വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചോ ഷെല്‍ട്ടറുകള്‍ നിര്‍മിച്ചോ പൊതുജനങ്ങള്‍ക്ക് തണല്‍ സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണ്. അവ നിലക്കാത്ത ദാനധര്മങ്ങളായോ വഖ്ഫ് ദാനങ്ങളായോ എന്നെന്നേക്കും പത്രിഫലാര്ഹമായി നിലനില്ക്കും.
ഇഹലോകത്തെ തണലിന്റെ കാര്യങ്ങളാണ് ഇതുവരെ വിശദീകരിക്കപ്പെട്ടത്. എന്നാല്‍ പരലോകത്തുള്ള തണല്‍ ഹര്‍ഷിന്റെ തണലാണ്. അന്ത്യനാളിലെ ആ ഒരേയൊരു തണല്‍ ഏഴു തരത്തിലുള്ളവര്‍ക്ക് ലഭിക്കുന്നമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്: നീതിമാനായ ഭരണാധികാരി,അല്ലാഹുവിന് ആരാധനകള്‍ ചെയ്ത് വളര്‍ന്ന യുവാവ്,ഏകനായി കരഞ്ഞുകൊണ്ട് അല്ലാഹുവിനെ സ്മരിക്കുന്നയാള്‍,മസ്ജിദുകളുമായി ബന്ധം സ്ഥാപിക്കുന്നയാള്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുമിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പിരിയുകയും ചെയ്ത സ്നേഹിതര്‍,സുന്ദരിയും തറവാടിയുമായ സ്ത്രീ ക്ഷണിച്ചപ്പോള്‍ അല്ലാഹുവിനെ പേടിക്കുന്നുവെന്ന് പറഞ്ഞ് നിരസിച്ചയാള്‍,വലതു കൈ നല്‍കുന്നത് ഇടതു കൈ അറിയാത്ത രീതിയില്‍ ദാനധര്‍മം ചെയ്യുന്നയാള്‍ എന്നിവരാണ് അവര്‍ (ഹദീസ് ബുഖാരി, മുസ്്ലിം).
അന്ത്യനാളില്‍ ഏവരും അവര്‍ ചെയ്ത ദാനധര്‍മങ്ങളുടെ തണലിലായിരിക്കുമെന്നും ഹദീസുണ്ട് (അഹ്മദ് 17333). സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സൗഭാഗ്യം ലഭിച്ചവര്‍ അവിടെ വൃക്ഷങ്ങളുടെ തണലിലായിരിക്കുമത്രെ. നബി (സ്വ) പറയുന്നു: സ്വര്‍ഗത്തിലൊരു വൃക്ഷമുണ്ട് യാത്രക്കാര്‍ അതിന്റെ തണലില്‍ നൂറു വര്‍ഷം സഞ്ചരിക്കും,അതിനെ വെട്ടിമാറ്റുകയില്ല. അതാണ് സൂറത്തുല്‍ വാഖിഅ 30ാം സൂക്തത്തില്‍ പ്രതിപാദിക്കപ്പെടുന്ന നീണ്ടു വിസ്തൃതമായ തണല്‍,ളില്ലിന് മംദൂദ് (ഹദീസ് ബുഖാരി 3080).