
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്കുന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്കായി ആകെ 50 ദശലക്ഷം ദിര്‍ഹം സമ്മാനം നല്‍കും. കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഈ വര്‍ഷം 100 പേര്‍ക്ക് അവാര്‍ഡ് നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനു പുറമെ വിലപിടിപ്പുള്ള മറ്റു സമ്മാനങ്ങളും ലഭിക്കും. ഇതിലൂടെ കമ്പനികള്‍ക്ക് ഗണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ നേതൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 31വരെ നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്വകാര്യ മേഖലയില്‍ ഏറ്റവും മികച്ചതും മുന്നിരയിലുള്ളതുമായ കമ്പനികള്‍ക്കാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് നല്‍കുക. തൊഴില്‍ വിപണികളെ അംഗീകരിക്കുകയും മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും,സര്‍ഗാത്മകത,നവീകരണം,പ്രതിഭാ ആകര്‍ഷണം,തൊഴില്‍ ബന്ധങ്ങളും വേതനവും,സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കുക.
അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണയം നടത്തി ജേതാക്കളെ പ്രഖ്യാപിക്കും. ഈ വര്‍ഷം ലേബര്‍ അക്കമഡേഷന്സ് വിഭാഗത്തിനു കീഴില്‍ പുതിയ ഉപവിഭാഗം കൂടി അവാര്‍ഡിനായി പരിഗണിക്കും. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയവര്‍ക്കാണ് പുതുതായി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രത്യേക അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇത് തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും കരുണ,വിശ്വസ്തത,ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന ബോധ്യവും അവര്‍ക്ക് പ്രദാനം ചെയ്യും.
എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തില്‍ ഔട്ട്സ്റ്റാന്‍ഡിങ് വര്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും. നേട്ടം,വികസനം,സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍,തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും. തൊഴിലാളികളുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. വിശ്വസ്തത,ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരിക്കും. തൊഴിലാളികളുമായും അവരുടെ കുടുംബങ്ങളുമായും മികച്ച രീതികള്‍ പെരുമാറുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍,തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍,മികച്ച സേവനങ്ങള്‍ നല്കുന്ന ബിസിനസ് സര്‍വീസ് സെന്ററുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറന്‍സ് പദ്ധതി,സേവിങ്സ് സ്കീം,ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലനം,യോഗ്യത,റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത മൂന്ന് വിജയികളെയും ആദരിക്കും.