
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇ ആസ്ഥാനമായുള്ള നിര്‍മാതാക്കള്‍ക്ക് വിദേശത്തേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ വണ്‍ ബില്യണ്‍ ദിര്‍ഹമിന്റെ ധനസഹായ പദ്ധതി വരുന്നു. അബുദാബി എക്സ്പോര്‍ട്ട്സ് ഓഫീസും (അഡെക്സ്) എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കും (ഇഡിബി) തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അബുദാബിയില്‍ നടക്കുന്ന ‘മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്’ ഫോറത്തില്‍ കരാര്‍ ഒപ്പുവച്ചു. പ്രാദേശിക ബിസിനസുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് പുതിയ വിപണികളില്‍ പ്രവേശിക്കാനും പദ്ധതി സഹായകമാകും.