സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അബുദാബി: യുഎഇയിലെ ഭക്ഷ്യനാശത്തിന്റെ അളവും മാലിന്യ നിര്‍മാര്‍ജനത്തിന്റെ തോതും കൃത്യമായി പഠിച്ച് രേഖപ്പെടുത്താന്‍ നിഅ്മ തയ്യാറെടുക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) 12.3 അനുസരിച്ച് 2030ഓടെ ഭക്ഷ്യനഷ്ടവും മാലിന്യനിര്‍മാര്‍ജനവും പകുതിയായി കുറയ്ക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണിത്. 18 മാസത്തെ ആദ്യ പഠനത്തില്‍ 3,000 പേര് പങ്കാളികളാകും. ഈ പഠനത്തില്‍ ഏഴ് എമിറേറ്റുകളിലുടനീളമുള്ള വീടുകള്‍,വ്യാപാര,പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തിലൂടെ യഥാര്‍ത്ഥ ഭക്ഷ്യനഷ്ടവും മാലിന്യനിര്‍മാര്‍ജനവും അളക്കും. 2026ന്റെ ആദ്യ പകുതിയില്‍ നിഅ്മ പഠനത്തിന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തും.


