സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അല്‍ഐന്‍: യുഎഇ ജിയുജിറ്റ്സു ആന്റ് മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന് സംഘടിപ്പിക്കുന്ന നാലാമത് ദേശീയ എംഎംഎ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും അല്‍ഐനില്‍ നടക്കും. അഡ്നെക് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ രാജ്യത്തെ 300 പുരുഷ,വനിതാ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. യൂത്ത് ഡി (10-11 വയസ്),യൂത്ത് സി (12-13 വയസ്),യൂത്ത് ബി(14-15 വയസ്),യൂത്ത് എ(16-17 വയസ്),മുതിര്‍ന്നവരുടെ വിഭാഗം (18 വയസും അതില്‍ കൂടുതലും) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. രാജ്യത്ത് മിക്സഡ് ആയോധന കലകളുടെ വികസനത്തില്‍ ചാമ്പ്യന്‍ഷിപ്പ് നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് യുഎഇ ജിയുജിറ്റ്സു ആന്റ് മിക്സഡ് ആയോധനകല ഫെഡറേഷന് ഇവന്റ്സ് ആന്‍് ആക്ടിവിറ്റീസ് മേധാവി അബ്ദുല്ല സലിം അല്‍ സാബി പറഞ്ഞു. സമൂഹ ഇടപെടല്‍ വളര്‍ത്തുന്നതിലും യുവ തലമുറയില്‍ അച്ചടക്കത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും മിക്സഡ് ആയോധന കല വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


