
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനാണ് പരിശോധ
അബുദാബി: യുഎഇ സ്വദേശിവത്കരണ പുരോഗതി വിലയിരുത്താന്‍ മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ട അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് ഭൂരിഭാഗം സ്വകാര്യ കമ്പനികളും സമര്‍പിച്ചു. ജൂണ്‍ 30നായിരുന്നു റിപ്പോര്‍ട്ട് സമര്‍പിക്കേണ്ട അവസാന തിയ്യതി. ഇത് അവസാനിച്ചതോടെ സ്വദേശിവത്കരണ മധ്യവര്‍ഷ ലക്ഷ്യങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഇന്നലെ മുതല്‍ മന്ത്രാലയം അധികൃതര്‍ പരിശോധന തുടങ്ങി. സ്വദേശിവത്കരണ നയങ്ങള്‍ നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇമാറാത്തികളെ നിയമിക്കാത്ത കമ്പനികളില്‍ നിന്ന് ഓരോ ഇമാറാത്തിക്കും പ്രതിമാസം 9,000 ദിര്‍ഹം എന്ന തോതില്‍ പിഴ ഈടാക്കും.
ഇമാറാത്തി തൊഴില്‍ ശക്തിയുടെ മത്സരശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നഫീസ് പ്രോഗ്രാമുമായി ഏകോപിപ്പിച്ച് സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികളെയും പൂര്‍ത്തിയാക്കാത്ത തൊഴിലവസരങ്ങളെയും മൊഹ്റെ കണ്ടെത്തുന്നുണ്ട്. നിയമം അനുസരിക്കാത്ത കമ്പനികളുടെ എണ്ണം വളരെ കുറവാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പകുതിയിലെ പുരോഗതി വിലയിരുത്താനും സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുമായിരുന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട സമര്‍പിച്ച കമ്പനികള്‍ക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം(മെഹ്്റെ) എട്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
തൊഴില്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ മൂന്നിരട്ടി കവിയുകയും ചെയ്യുന്ന കമ്പനികള്‍ക്ക് എമിററ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബ്ബില്‍ അംഗത്വം,ഫസ്റ്റ് കാറ്റഗറി വര്‍ഗീകരണം,എമിറേറ്റൈസേഷന്‍ കണ്സള്ട്ടേഷനുകളിലേക്കുള്ള പ്രവേശനം,പ്രധാന ശില്പശാലകളിലേക്കുള്ള ക്ഷണം,കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍,ഇമാറാത്തി തൊഴിലന്വേഷകരെ പരിശീലിപ്പിക്കുന്നതില്‍ കമ്പനികള്‍ക്ക് പിന്തുണ,വൈദഗ്ധ്യമുള്ള തസ്തികകള്‍ക്കായി യോഗ്യതയുള്ള ഇമാറാത്തി പ്രഫഷണലുകളിലേക്ക് പ്രവേശനം ഇന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രത്യേക തൊഴില്‍ വിദഗ്ധരില്‍ നിന്ന് വര്‍ഷം മുഴുവനും പിന്തുണ ലഭിക്കുന്നത് പോലുള്ള കൂടുതല്‍ ആനുകൂല്യങ്ങളാണ് മന്ത്രാലയം ഔേദ്യാഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ അര്‍ധവാര്‍ഷിക,വാര്‍ഷിക സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 2025 ഡിസംബര്‍ അവസാനത്തോടെ കുറഞ്ഞത് ഒരു ഇമാറാത്തിയെയെങ്കിലും നിയമിക്കണം. മെയ് അവസാനത്തോടെ സ്വകാര്യ മേഖലയിലെ 28,000 കമ്പനികളിലായി 141,000ത്തിലധികം യുഎഇ പൗരന്മാര് ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി