
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: പരിസ്ഥിതി സംരക്ഷണത്തില്‍ മികച്ച സംഭാവന നല്കിയ വ്യക്തികള്‍ക്ക് നല്കുന്ന 10 വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് യുഎഇ 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് ആരംഭിച്ചു. യുഎഇക്ക് പുറത്തുള്ള യോഗ്യരായ വ്യക്തികള്‍ക്ക് ഇപ്പോള്‍ പ്രവേശന തീയതി മുതല്‍ 180 ദിവസത്തേക്ക് സാധുതയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ബ്ലൂ റെസിഡന്‍സി ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇതിലൂടെ പൂര്‍ത്തിയാക്കാം.