അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

ദുബൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്് യുഎഇയില്‍ നിന്നുള്ള കശ്മീര്‍ യാത്രക്കാര്‍ തങ്ങളുടെ ട്രിപ്പ് റദ്ധാക്കി. നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ അവരുടെ ടൂര്‍ പദ്ധതികളും ഉപേക്ഷിച്ചിരിക്കുകയാണ്. ടൂര്‍ പാക്കേജ് റദ്ദാക്കിയതിനാല്‍ നഷ്ടം നേരിടുമെങ്കിലും യാത്ര ഒഴിവാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് കാത്തിരുന്ന യാത്രക്കൊരുങ്ങിയവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 80ലധികം പേരുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി ദുബൈയിലെ ഒരു പ്രാദേശിക ട്രാവല്‍ ഏജന്‍സി പറഞ്ഞു.


