
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: മിഡിലീസ്റ്റില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ ശ്രമത്തിനൊപ്പം കൈകോര്‍ക്കുമെന്ന് പരാഗ്വെ പ്രസിഡന്റ് സാന്റിയാഗോ പെന പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പരാഗ്വെ പ്രസിഡന്റ് അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും രണ്ടു രാഷ്ട്രനായകരും ധാരണയായി. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഏറ്റവും പുതിയ പ്രാദേശിക,അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുയര്‍ന്നു. മേഖലയിലും ലോകമെമ്പാടും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഇരു പ്രസിഡന്റുമാരും പങ്കുവച്ചു. യുഎഇയുടെ ഊഷ്മളമായ സ്വീകരണത്തിന് പരാഗ്രെ പ്രസിഡന്റ് പെന ശൈഖ് മുഹമ്മദിനെ നന്ദി അറിയിച്ചു.
വികസനം,സമ്പദ്വ്യവസ്ഥ,വ്യാപാരം,പുനരുപയോഗ ഊര്‍ജം,ഭക്ഷ്യസുരക്ഷ,കാലാവസ്ഥാ പ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. എല്ലാവരുടെയും പ്രയോജനത്തിനായി കൂട്ടായ പുരോഗതി വളര്‍ത്തിയെടുക്കുന്നതിനുള്ള യുഎഇയുടെ സമീപനത്തിന് അനുസൃതമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായും പ്രത്യേകിച്ച് പരാഗ്വേയുമായും സൃഷ്ടിപരമായ സഹകരണം ശക്തിപ്പെടുത്തും. അതോടൊപ്പം സാമ്പത്തിക,വികസന പങ്കാളിത്തങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എടുത്തുപറഞ്ഞു.