
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദോഹ: നവംബര്‍ മൂന്നു മുതല്‍ 27 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ യുഎഇ ഗ്രൂപ്പ് സിയില്‍ മത്സരിക്കും. സെനഗല്‍,ക്രൊയേഷ്യ,കോസ്റ്റാറിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2014 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമംഗവും ഖത്തര്‍ അഹ്്ലി ക്ലബ്ബ് താരവുമായ ജൂലിയന്‍ ഡ്രാക്സ്ലറുടെയും മുന്‍ ഖത്തര്‍ അണ്ടര്‍ 17 താരം അബ്ദുല്‍ അസീസ് അല്‍ സുലൈത്തിയുടെയുംമാണ് നറുക്കെടുപ്പിന് നേതൃത്വം നല്‍കിയത്. ഏറെ പരിഷ്കാരങ്ങളോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായാണ് മത്സരം. ബെല്‍ജിയവും അര്‍ജന്റീനയും തമ്മിലുള്ള ബ്ലോക്ക്ബെസ്റ്റര്‍ പോരാട്ടവും ആതിഥേയരായ ഖത്തര്‍- ഇറ്റലി മത്സരവും നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി- കൊളംബിയ മത്സരങ്ങള്‍ ആവേശം വിതറും. ഗ്രൂപ്പ് എ: ഖത്തര്‍,ഇറ്റലി,ദക്ഷിണാഫ്രിക്ക,ബൊളീവിയ. ഗ്രൂപ്പ് ബി: ജപ്പാന്,മൊറോക്കോ,ന്യൂ കാലിഡോണിയ,പോര്‍ച്ചുഗല്‍. ഗ്രൂപ്പ് സി: യുഎഇ,സെനഗല്‍,ക്രൊയേഷ്യ,കോസ്റ്റാറിക്ക. ഗ്രൂപ്പ് ഡി: അര്‍ജന്റീന,ബെല്‍ജിയം,ടുണീഷ്യ,ഫിജി. ഗ്രൂപ്പ് ഇ: ഇംഗ്ലണ്ട്,വെനിസ്വേല,ഹെയ്തി,ഈജിപ്ത്. ഗ്രൂപ്പ് എഫ്: മെക്സിക്കോ,ദക്ഷിണ കൊറിയ,ഐവറി കോസ്റ്റ്,സ്വിറ്റ്സര്‍ലന്റ്. ഗ്രൂപ്പ് ജി: ജര്‍മനി,കൊളംബിയ,ഉത്തരകൊറിയ,എല്‍സാല്‍വദോര്‍. ഗ്രൂപ്പ് എച്ച്: ബ്രസീല്‍,ഹോണ്ടുറാസ്,ഇന്തോനേഷ്യ,സാംബിയ. ഗ്രൂപ്പ് ഐ: യുഎസ്എ,ബുര്‍ക്കിന ഫാസോ,താജിക്കിസ്ഥാന്‍,ചെക്ക് റിപ്പബ്ലിക്. ഗ്രൂപ്പ് ജെ: പരാഗ്വേ,ഉസ്ബെകിസ്ഥാന്,പനാമ,അയര്‍ലന്റ,്ഗ്രൂപ്പ് കെ: ഫ്രാന്‍സ്,ചിലി,കാനഡ,ഉഗാണ്ട. ഗ്രൂപ്പ് എല്‍: മാലി, ന്യൂസിലന്റ്,ഓസ്ട്രിയ,സഊദി അറേബ്യ.