
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
വിയന്നയില്‍ നടന്ന ഒമ്പതാമത് ഒപെക് അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
വിയന്ന: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയില്‍ (ഒപെക്,ഒപെക് പ്ലസ്) യുഎഇ നിര്‍ണായ പങ്കു വഹിക്കുന്ന രാജ്യമാണെന്ന് ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. വിയന്നയില്‍ നടന്ന ഒമ്പതാമത് ഒപെക് അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു. ആഗോള എണ്ണ വിപണികളില്‍ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഒപെക് പ്ലസ് എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും യുഎഇ പൂര്‍ണ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച മാര്‍ഗങ്ങള്‍ സ്വീകരിച്ച യുഎഇ നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ തീരുമാനം അല്‍ മസ്രൂയി എടുത്തുപറഞ്ഞു. ആവശ്യകത ഉയരുന്ന ഉചിതമായ സമയത്ത് ആവശ്യത്തിന് ഉത്പന്നം വിപണിയില്‍ അവതരിപ്പിക്കുമെന്നും ഇത്തരമൊരു വിപുലീകരണം വിപണികള്‍ക്കും എണ്ണ വിലയ്ക്കും സ്ഥിരത നല്കുന്ന ഘടകമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപണികളിലേക്കുള്ള ഒപെകിന്റെ ക്രമാനുഗതമായ തിരിച്ചുവരവില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഈ തിരിച്ചുവരവ് വില സ്ഥിരതയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ പോലുള്ള അംഗരാജ്യങ്ങള്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായി നിക്ഷേപം നടത്തിയിട്ടുള്ളതിനാല്‍ ഒപെകിന്റെ വിഹിതം വര്‍ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള എണ്ണ വിപണിയുടെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ഒപെക് പ്ലസ് വഹിച്ച നിര്‍ണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു.