
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: മിഡിലീസ്റ്റിലെ പുതിയ സംഭവങ്ങളും പ്രാദേശിക,അന്തര്‍ദേശീയ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്യാന്‍ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ജനങ്ങളുടെ പ്രയോജനത്തിനായി മിഡിലീസ്റ്റില്‍ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞു. വികസനത്തിലും സാമ്പത്തിക മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം തുടരുന്നതിനുള്ള മാര്‍ഗങ്ങളും രാഷ്ട്രനേതാക്കള്‍ പങ്കുവച്ചു.